ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനല്‍ ഇന്ന് ; സെറീനയും ഷറപ്പോവയും നേര്‍ക്കുനേര്‍

Untitled-2ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനല്‍ ഇന്ന് നടക്കും. ഒന്നാം സീഡ് സെറീന വില്യംസും, രണ്ടാം സീഡ് മരിയ ഷറപ്പോവയുമാണ് കിരീടപ്പോരാട്ടത്തിനായി ഏറ്റുമുട്ടുന്നത്.

2004ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ആദ്യമായാണ് ആദ്യ രണ്ടു സീഡുകളിലുള്ള താരങ്ങള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

അതേസമയം, പുരുഷവിഭാഗം ഫൈനലില്‍ മൂന്നാം സീഡ് റാഫേല്‍ നദാല്‍ നാലാം സീഡ് ഡേവിഡ് ഫെഡററെ നേരിടും. ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ ദ്യോക്കോവിച്ചിനെ കീഴടക്കിയത്.

ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ തുടര്‍ച്ചയായ നാലാം ഫൈനല്‍ പ്രവേശനമാണിത്. ആറാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലിലെത്തിയത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ഫെഡററുടെ ജയം.

സ്‌കോര്‍ 61, 76, 62.

DONT MISS
Top