രാജസ്ഥാനിലെ പരസ്യബോര്‍ഡില്‍ കാണാതായ പാക് പെണ്‍കുട്ടിയുടെ ചിത്രം

Untitled-1ജയ്പൂര്‍:  രാജസ്ഥാനില്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചാരണ ബോര്‍ഡില്‍ പാക് പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു. ഈ ചിത്രം തന്നെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള സര്‍ക്കാരിന്റെ വെബ്‌സൈറ്റിലും ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പാകിസ്താനില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നുമാണ് ചിത്രം കാണാതായ പെണ്‍കുട്ടിയുടേതാണെന്ന വാര്‍ത്ത ചോര്‍ന്നത്. വിവാദത്തെ തുടര്‍ന്ന് ജെയ്പൂരില്‍ ഉടനീളം സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ അധികൃതര്‍ നീക്കം ചെയ്തു. എന്നാല്‍ ഓണ്‍ലൈനില്‍ നിന്നും ചിത്രം നീക്കം ചെയ്തിട്ടില്ല. പാകിസ്താനില്‍ നിന്നും അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്.

പാകിസ്താനിലെ ഹിന്ദു പെണ്‍കുട്ടികളെ കല്ല്യാണത്തിനു മുമ്പ് നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അന്നും ഈ പെണ്‍കുട്ടിയുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. സര്ക്കാര് ചിത്രം ദുരുപയോഗം ചെയ്തതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വനിതാശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ രേഖ ഗുപ്ത അറിയിച്ചു. മറ്റ് മന്ത്രാലയങ്ങള്‍ക്കും ചിത്രം അനധികൃതമായി വിതരണം ചെയതത് വനിത ശിശു ക്ഷേമ വകുപ്പ് തന്നെയാണ്.

രാജസ്ഥാനി പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ചിത്രം പ്രചാരണത്തിനായി ഉപയോഗിച്ചതെന്ന് വനിതാശിശു ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജസ്ഥാനിലെ പെണ്‍കുട്ടികള്‍ ധരിക്കുന്നതു പോലുള്ള പരമ്പരാഗത വസ്ത്രവും ആഭരണങ്ങളുമാണ് ചിത്രത്തിലെ പെണ്‍കുട്ടിയും ധരിച്ചിരിക്കുന്നത്. പെണ്‍കുട്ടി ജീവിച്ചിരുന്ന സിന്ധ് പ്രവിശ്യയിലെ സ്ത്രീകളുടെ വസ്ത്രാധാരണവും ഇത്തരത്തിലാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

DONT MISS
Top