മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹവുമായി സൂര്യ

Untitled-3മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്ന് തമിഴ് നടന്‍ സൂര്യ. തന്റെ പുതിയ ചിത്രമായ സിങ്കം 2 ന്റെ പ്രചരണത്തിനായി കൊച്ചിയിലെത്തിയ സൂര്യ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

2010 ല്‍ ടോളിവുഡില്‍ വന്‍വിജയം നേടിയ സിനിമയായിരുന്നു സിങ്കം. ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ് സിങ്കം 2 എന്നും ചിത്രം ഏതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.

ദുരൈ സിങ്കം എന്ന തന്റെ പൊലീസ് കഥാപാത്രം ഒരു ഇന്ത്യന്‍ പൊലീസിന്റെ കടമയും ഉത്തരവാദിത്വവും തുറന്നു കാണിക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ഗാനവും അഞ്ച് ടീസറുകളും വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കി.

സിങ്കം ഒരുക്കിയ ഹരി തന്നെയാണ് സിങ്കം രണ്ടും നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ അനുഷ്‌ക, ഹന്‍സിക എന്നിവരാണ് നായികമാര്‍.

DONT MISS
Top