രാജ്യം വിടാതിരിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

മുംബൈ: വാതുവെപ്പ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമ രാജ് കുന്ദ്ര രാജ്യം വിടരുതെന്ന് ദില്ലി പോലീസ് നിര്‍ദ്ദേശിച്ചു. രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു.

വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുന്ദ്രയെ ദില്ലി പോലീസ് ചോദ്യം ചെയ്തിരുന്നു. കുന്ദ്രയെ പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ സംശയം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്‍ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം കളിക്കാര്‍ ടീം ഉടമകളുമായി പങ്കു വച്ചിട്ടുണേ്ടായെന്ന കാര്യമാണ് പോലീസ് പരിശോധിച്ചത്. അജിത് ചാന്ദിലയും മറ്റ് ചില കളിക്കാരും വാതുവയ്പ്പുകാരുമായി ബന്ധപ്പെടുന്നത് കണ്ടിരുന്നതായി സിദ്ധാര്‍ത്ഥ് ത്രിവേദി നേരെത്തെ മൊഴി നല്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട കുന്ദ്രയുടെ സുഹൃത്തും വ്യവസായിയുമായ ഉമേശ് ഗോംഖെയെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top