കമലഹാസന്‍ ചിത്രത്തില്‍ മമ്മൂട്ടി ഇല്ലെന്ന് ലിങ്കുസ്വാമി

58884_381760635270023_1894468693_nവിശ്വരൂപം രണ്ടിന് ശേഷം തുടങ്ങുന്ന കമലഹാസന്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കില്ല. കമലിനെയും മമ്മൂട്ടിയേയും ഒരുമിപ്പിച്ച് ലിങ്കുസ്വാമി തമിഴ് ചിത്രം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് ലിങ്കുസ്വാമി തന്നെയാണ് വ്യക്തമാക്കിയത്. കമലിനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ മലയാളനടന്‍ മമ്മൂട്ടി ഇല്ലെന്ന്‍ ലിങ്കു സ്വാമി വ്യക്തമാക്കി.

ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത് കാജല്‍ അഗര്‍വാളാണ്‌. വിജയ്‌ സേതുപതിയും ശന്തനു ഭാഗ്യരാജും അതിഥി വേഷങ്ങളിലെത്തുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ്‌ സംഗീതസംവിധാനമൊരുക്കുന്നത്‍. 100 കോടി ബജറ്റിലാണ്‌ ചിത്രമൊരുക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി ‘ആനന്ദം’ എന്നൊരു ചിത്രം ലിങ്കുസ്വാമി സംവിധാനം ചെയ്തിരുന്നു‌.

DONT MISS
Top