നോക്കിയ ലുമിയ നഷ്ടപ്പെട്ടാലും പണം തിരിച്ചു കിട്ടും

nokia-lumia-920-0d2afരാജ്യത്തെ സെല്‍ഫോണ്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനായി നോക്കിയ പുതിയ സേവനങ്ങളും പദ്ധതികളുമാണ് പരീക്ഷിക്കുന്നത്. നോക്കിയയുടെ ഏറ്റവും പുതിയ ഉത്പന്നമായ ലുമിയ വിന്‍ഡോസ് ഫോണ്‍ 8 നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താല്‍ പണം തിരിച്ചുകിട്ടിയേക്കും. കാരണം മറ്റൊന്നുമല്ല, ന്യൂ ഇന്ത്യ അഷുറന്‍സുമായി ചേര്‍ന്ന് നോക്കിയ രാജ്യത്ത് ആദ്യമായി മൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ആഗോള ഇന്‍ഷ്വറന്‍സ്‌ ഗ്രൂപ്പായ ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ്‌ എല്ലാവര്‍ക്കും താങ്ങാവുന്നതും സമ്പൂര്‍ണവുമായ ഹാന്‍ഡ്സെറ്റ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്‌. ഹാന്‍ഡ്സെറ്റ്‌ നഷ്ടപ്പെട്ടാലും നശിച്ചാലും ഈ പരിരക്ഷ ലഭിക്കും. മോഷണം, കവര്‍ച്ച, ദുരുപദിഷ്ടമായ പ്രവര്‍ത്തനങ്ങള്‍, ലഹളകള്‍ എന്നിവ മൂലമോ കസ്റ്റമറുടെ സാധാരണ വാറന്റി പരിധിക്ക്‌ അപ്പുറമുള്ള അവസ്ഥയിലോ ഹാന്‍ഡ്സെറ്റ്‌ നഷ്ടപ്പെട്ടാലും നശിച്ചാലും പരിരക്ഷ ഉറപ്പായിരിക്കും.

കേരളത്തിലെ പത്ത് നഗരങ്ങളിലെ നോക്കിയ സ്റ്റോറുകളില്‍നിന്ന് വാങ്ങുന്ന നോക്കിയ ഉല്‍പ്പന്നങ്ങള്‍ക്കും ഈ പരിരക്ഷ ലഭിക്കുമെന്ന് നോക്കിയ ഇന്ത്യ റീജിണല്‍ ജനറല്‍ മാനേജര്‍ ടി എസ് ശ്രീധര്‍ അറിയിച്ചു. ജെറ്റ് എയര്‍വെയ്സുമായി ചേര്‍ന്ന് ജെറ്റ് ആപ് സംവിധാനവുംനോക്കിയ ലുമിയ ഫോണുകളില്‍ ലഭ്യമാക്കും. വിമാനടിക്കറ്റ് ബുക്ക്ചെയ്യാന്‍ ഇതിലൂടെ കഴിയും.

നോക്കിയയുടെ ലുമിയ വിന്‍ഡോസ്‌ ഫോണ്‍ 8 ശ്രേണി കഴിഞ്ഞ ദിവസം കൊച്ചിയിലും അവതരിപ്പിച്ചിരുന്നു. നോക്കിയ ലുമിയ 920, നോക്കിയ ലുമിയ 820, നോക്കിയ ലുമിയ 720, നോക്കിയ ലുമിയ 620, നോക്കിയ ലുമിയ 520 എന്നി അഞ്ചു വിന്‍ഡോസ്‌ ഫോണ്‍ 8 ഉല്‍പന്നങ്ങളാണ്‌ 10,499 മുതല്‍ 32,639 രൂപ വരെയുള്ള വിലകളില്‍ ലഭ്യമാക്കിയിരിക്കുന്നത്‌.

DONT MISS
Top