വഞ്ചനാ കേസ്; ലീന മരിയ പോളിനെ ചോദ്യം ചെയ്യലിനായി ചെന്നൈയിലെത്തിച്ചു

leenaവഞ്ചനാകേസില്‍ ദില്ലിയില്‍ അറസ്റ്റിലായ മലയാളി നടി ലീനപോളിനെ ചെന്നൈയില്‍ എത്തിച്ചു. ഇന്നു രാവിലെയാണ് ലീനയെ അന്വേഷണ സംഘം ചെന്നൈയില്‍ കൊണ്ടുവന്നത്. ചെന്നൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ലീനയെ ചോദ്യം ചെയ്യും. തുടര്‍ന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം യാത്രചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചതിനാലാണ് ദില്ലിയില്‍നിന്നും ലീനയെ ചെന്നൈയില്‍ കൊണ്ടുവരുന്നത് വൈകിയത്. കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് ലീനയെ അറസ്റ്റു ചെയ്തത്. ചതി, വിശ്വാസവഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചെന്നൈപൊലീസ് ലീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ദില്ലിയില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ചു മുങ്ങിയ ലീനയുടെ കൂട്ടുകാരന്‍ ചന്ദ്രശേഖറിനു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി ചെന്നൈ ക്രൈം ബ്രാഞ്ച് പൊലീസ് അറിയിച്ചു.ലീനയും കൂട്ടുകാരനും താമസിച്ചിരുന്ന ഫാം ഹൗസില്‍ നിന്ന് കണ്ടെടുത്ത ആഡംബര കാറുകളെ കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണണ വിഭാഗവും പരിശോധന തുടങ്ങിയിട്ടുണ്ട്.

DONT MISS
Top