ഉലകനായകനെ ആരാധിച്ച് ആന്‍ഡ്രിയ

viswaroopam_movie_stills_682സൂപ്പര്‍ സ്റ്റാര്‍ നായകന്‍ കമലഹാസനൊത്ത് അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാര്‍ തെന്നിന്ത്യയില്‍ ഉണ്ടാക്കി. എന്നാല്‍ ഉലകനായകന്റെ രണ്ട് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ആന്‍ഡ്രിയ. കമലഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം എന്ന ചിത്രത്തില്‍ അഭിനയിക്കാനായത് വലിയൊരു ഭാഗ്യമാണെന്ന് ആന്‍ഡ്രിയ പറഞ്ഞു.

വിശ്വരൂപം രണ്ടാം ഭാഗത്തിലും ആന്‍ഡ്രിയ അഭിനയിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ നായികമാരില്‍ രണ്ടാം സ്ഥാനമാണ് ആന്‍ഡ്രിയക്ക് ലഭിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഒന്നാം സ്ഥാനം തന്നെ കിട്ടിയിരിക്കുകയാണ്. വിശ്വരൂപം ഒരു ഹോളിവു‌ഡ് സിനിമ പോലെയാണെന്നാണ് ആന്‍ഡ്രിയ അവകാശപ്പെടുന്നത്.

വിശ്വരൂപത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ആന്‍ഡ്രിയയും കമലഹാസനും ഇപ്പോള്‍ തായ്‌ലാന്‍ഡിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടത്തെ ചിത്രീകരണം പൂര്‍ത്തീകരിച്ചാല്‍ ബാങ്കോക്കിലേയ്ക്ക് തിരിക്കും. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് തന്നെ വീണ്ടും വിളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആന്‍ഡ്രിയ പറഞ്ഞു.

DONT MISS
Top