യുഎസില്‍ സ്വാതന്ത്ര്യമുണ്ട്; ഇന്ത്യയില്‍ അതില്ല: മല്ലിക ഷെരാവത്ത്

136975227797799710ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം ദുരിതം നിറഞ്ഞതാണെന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ താഴ്ന്ന അവസ്ഥയാണ് സ്ത്രീകള്‍ക്ക്. ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതം കാണുമ്പോള്‍ ദുഃഖവും വിഷമവും തോന്നാറുണ്ടെന്നും മല്ലിക പറഞ്ഞു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ദുരിത ജീവിതമായതിനാലാണ് താന്‍ കൂടുതല്‍ സമയവും വിദേശത്ത് കഴിയുന്നത്. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ പരിമിതികളുണ്ടെന്നും മല്ലിക ഷെരാവത്ത് കുറ്റപ്പെടുത്തി.

ബോളിവുഡില്‍ തനിക്ക് ഏറെ നിയന്ത്രണങ്ങളുണ്ട്. ബോളിവുഡില്‍ ആദ്യമായി ചുംബിച്ചതും ബിക്കിനി ധരിച്ചതും താനായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും സദാചാര നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും മല്ലിക പറഞ്ഞു.

DONT MISS
Top