നാന്‍ ഒരു തടവെ ശൊന്നാ… രജനിയുടെ പഞ്ച് ഡയലോഗ് മോഷ്ടിച്ചത്

രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷയിലെ പഞ്ച് ഡയലോഗ് ‘നാന്‍ ഒരു തടവെ ശൊന്നാ നൂറു തടവെ ശൊന്ന മാതിരി ’എന്നത് മോഷ്ടിച്ചതാണെന്ന് റിപ്പോര്‍ട്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ ഒരു നോവലിലെ വാചകങ്ങള്‍ തമിഴിലേക്ക് മൊഴിമാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ജെയിന്‍ ഓസ്റ്റിനിന്റെ ഇംഗ്ലീഷ് നോവല്‍ ‘എമ്മ’ യില്‍ നിന്നാണ് ഈ പഞ്ച് ഡയലോഗ് മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. നോവലിലെ ഡയലോഗ് ഇങ്ങനെയാണ്, ഈഫ് ഐ ഹാവ് ടോള്‍ഡ് യു വണ്‍സ്, ഐ ഹാവ് ടോള്‍ഡു യു അ 100 ടൈംസ്. എന്തായാലും ഇത്തരമൊരു ആരോപണം മുന്‍‌നിര ഓണ്‍ലൈന്‍ മാധ്യമങ്ങളിലെല്ലാം വര്‍ത്തയായിട്ടുണ്ട്.

DONT MISS
Top