ഫോട്ടോഗ്രാഫിയില്‍ വിപ്ളവം; എടുത്ത ചിത്രത്തിന്‍റെ ആങ്കിള്‍ മാറ്റാവുന്ന ക്യാമറ വിപണിയില്‍

Untitled-1

Untitled-71

ചിത്രത്തിന്‍റെ ഫോക്കസ് വരേണ്ടത് ഇവിടെയായിരുന്നില്ല, അത് മറ്റൊരിടത്തായിരുന്നെങ്കില്‍ ചിത്രം കുറേക്കൂടെ ഭംഗിയുണ്ടായേനെ. ചിത്രത്തിന്‍റെ ആങ്കിള്‍ ഇത്തരിയൊന്ന് മാറ്റിയിരുന്നെങ്കില്‍ അതൊരു മാസ്റ്റര് പീസ് ആയേനെ. നിങ്ങള്‍ ഒരു അമേച്ചര്‍ ഫോട്ടോഗ്രാഫറോ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറോ ആരുമാകട്ടെ. ഇങ്ങനെ ഒരിക്കലെങ്കിലും എടുത്ത ചിത്രങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും.

എന്നാല്‍ ഇത്രയും കാലം എടുത്തുകഴിഞ്ഞ ചിത്രങ്ങളുടെ ഫോക്കസ് മാറ്റാനോ ആങ്കിള്‍ മാറ്റനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതും കണ്ടുപിടിച്ചിരിക്കുന്നു. എടുത്തുകഴിഞ്ഞ ചിത്രങ്ങളുടെ ആങ്കിളും ഫോക്കസും മാറ്റാവുന്ന വിപ്ലവകരമായ പുതിയ ക്യാമറ. അതാണ് ലൈട്രോ ക്യാമറ.

2d ഇമേജുകള്‍ക്ക് പകരം ലൈട്രോ ക്യാമറകള്‍ ഒബ്ജക്റ്റിന്‍റെ എല്ലാ ഭാഗത്തുനിന്നും എല്ലാ തരത്തിലുമുള്ള വെളിച്ചവും ക്യാമറയിലേക്ക് ആഗിരണം ചെയ്യും. ഒബ്ജറ്റിന്‍റെ എല്ലാ ഭാഗത്തുമുള്ള വെളിച്ചത്തെ ഒരേപോലെ സെന്‍സറിലേക്ക് കടത്തിവിടുന്ന ആദ്യത്തെ ക്യാമറയാണ് ലൈട്രോ. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങളെ കമ്പ്യൂട്ടറിലേക്കോ മൊബൈലിലേക്കോ മാറ്റിയാല്‍ ഫോക്കസും ആഗിളും മാറ്റാന്‍ സാധിക്കും. ലൈട്രോ ഡെസ്ക് ടോപ് ആപ്ലിക്കേഷന്‍ വഴിയാണ് കമ്പ്യൂട്ടറിലേക്ക് ചിത്രങ്ങള്‍ കോപ്പിചെയ്യുന്നത്.

ഈ ചിത്രത്തില്‍ ക്ളിക്ക് ചെയ്യുക

ചിത്രങ്ങളെ സൂം ചെയ്യാനും, സൂം ചെയ്തതിന് ശേഷം ഫോക്കസ്/ആങ്കിള്‍ ഷിഫ്റ്റ് ചെയ്യാനും കഴിയുന്നതുകൊണ്ടുതന്നെ ചിത്രങ്ങള്‍ക് ഒരു കഥമാത്രമല്ല പല കഥകളും പറയും. പല ആങ്കിളുകളില്‍ നിന്നുള്ള വിവിധങ്ങളായ കഥകള്‍ …ഒരു നല്ല ചിത്രം 1000 വാക്കുകള്‍ക്ക് തുല്യമാണെങ്കില്‍ ലൈട്രോ ക്യാമറയില്‍ പകര്‍ത്തിയ ഒരു വ്യത്യസ്ത ചിത്രം പതിനായിരം വാക്കുകള്‍ക്ക് തുല്ല്യമാവുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം ഫോട്ടോഗ്രാഫി രംഗത്തെ ഇത്രയും കാലത്തെ ചരിത്രത്തിന്‍റെ പൊളിച്ചെഴുത്താണ് ലൈട്രോ ക്യാമറ.

എടുക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലുടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവെയ്ക്കാവനും സാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ചിത്ര വീക്ഷണത്തിന് അപ്പുറം ഒളിഞ്ഞുകിട്ക്കുന്ന മറ്റൊരു ആങ്കിള്‍ അല്ലെങ്കില്‍ ഫോക്കസ് നിങ്ങളുടെ സുഹൃത്തിന് കാണാന്‍ കഴിഞ്ഞേക്കും. ഒരു പക്ഷേ അവര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇങ്ങനെ ആങ്കിളോ ഫോക്കസോ മാറ്റിയ നിങ്ങളുടെ ചിത്രങ്ങളായിരിക്കും.

ചിത്രത്തില്‍ ക്ളിക്ക് ചെയ്യുക

മറ്റ് ക്യാമറകള്‍ക്ക് എടുക്കാന്‍ സാധിക്കാത്ത ചിത്രങ്ങള്‍ പോലെതന്നെ കാണാനും സാധാരണ ക്യാമറ പോലെയല്ല ലൈട്രോ ക്യാമറകള്‍. അതുകൊണ്ട് തന്നെയാണ് നിര്‍മ്മിതിയിലും വിപ്ലവകരമായ മാറ്റം ഈ ക്യാമറയ്ക്കുള്ളത്. ഇതിനെല്ലാം പുറമേ ഫോക്കസ് ചെയ്യപ്പെട്ട ഫ്രയിമിലെ ഒരു ഭാഗത്ത് മാത്രമായി ഫില്‍റ്ററുകള്‍ ഉപയോഗിക്കാനും ക്യാമറകൊണ്ട് സാധിക്കും. 8x ഒപ്റ്റിക്കല്‍ സൂം ലെന്‍സോടുകൂടിയ ഈ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് f/2 അപ്രേച്ചര്‍ ആണുള്ളത്. ക്യാമറയിലെ ഐഎസ്ഒ 80 മുതല്‍ 3200 വരെയാണ്.

ചിത്രം ക്ളിക്ക് ചെയ്യുക


പലതരം ലെന്‍സുകളുടെ പ്രത്യേക സംമിശ്രണവും ഡിജിറ്റല്‍ ഇമേജ് സെന്‍സറും ചിത്രങ്ങളുടെ നിറവും ഡെന്‍സിറ്റിയും വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങനെ സെന്‍സറിലേക്ക് വെളിച്ചം എത്തിയതിന് ശേഷമാണ് പിന്നെ ലൈറ്റ് ഫീല്‍ഡ് എജിന്‍റെ മാന്ത്രിക സ്പര്‍ശം കൊണ്ട് ചിത്രങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കുന്നത്. ലൈറ്റ് ഫീല്‍ഡ് ഇഞ്ചിന്‍ പ്രോസസ് കഴിയുന്നതോടെയാണ് ചിത്രങ്ങള്‍ ഫോക്കസ്/ ആങ്കിള്‍ ചെയ്ഞ്ച് ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുന്നു.

അനോഡൈസ്ഡ് അലൂമിനിയമാണ് ക്യാമറയുടെ പുറചട്ടയുടെ നിര്‍മ്മാണം. അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ക്യാമറ വിപണിയിലിറക്കിയിരിക്കുന്നത്. 16 ജിബിവരെ സ്‌റ്റോറേജുള്ള ക്യാമറകള്‍ക്ക് എതാണ്ട് 27,500 രൂപയാണ് വില. ക്യാമറ കണ്ടുപിടിച്ചിട്ട് കുറച്ചു കാലമായെങ്കിലും ഇന്ത്യന്‍ വിപണയില്‍ ഇതുവരെ ക്യാമറ എത്തിയിട്ടില്ല.

കുറഞ്ഞ വെളിച്ചത്തിലെ ചിത്രത്തിന്‍റെ മിഴിവും ഫോട്ടോ എഡിറ്റിങിനായി ലൈട്രോ സോഫ്റ്റ്വെയര്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ് ഈ ക്യാമറയുടെ ഏറ്റവും വലിയ പോരായ്മയായി കണക്കാക്കപ്പെടുന്നത്. ഇങ്ങനെ ചെറിയ ചില പോരായ്മകളുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി വിപ്ളവങ്ങളിലൊന്നാണിത് എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.

ലൈട്രോ ക്യാമറയെക്കുറിച്ചുള്ള വീഡിയോ കാണുക

Start here. Get to know the basics. from Lytro on Vimeo.

DONT MISS
Top