മൂത്രത്തിലൂടെ സ്തനാര്‍ബുദം കണ്ടെത്താന്‍ പി-സ്കാന്‍

breast-cancerമൂത്രത്തിലൂടെ സ്തനാര്‍ബുദം തിരിച്ചറിയുന്നതിനായി പുതിയൊരു പരിശോധന രീതി കണ്ടെത്തിയിരിക്കുകയാണ് മിസോറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍.  സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ മമ്മോഗ്രഫി എന്ന പരിശോധനയാണ് നിലവിലുള്ളത്. ലക്ഷണങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗം കൂടിക്കഴിഞ്ഞാല്‍ മാത്രമാണ് പലര്‍ക്കും രോഗം തിരിച്ചറിയാനാവുന്നത്. ആരംഭദിശയില്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍ മമ്മോഗ്രഫിയും പലപ്പോഴും വിജയം കാണാതെ പോകുന്നു.

എന്നാല്‍ പുതിയ ചികിത്സാരീതിയില്‍ ആരംഭദിശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ സാധിക്കും. ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പി-സ്‌കാന്‍ എന്ന ഉപകരണം വഴിയാണ് സ്തനാര്‍ബുദം തിരിച്ചറിയുന്നത്. മൂത്രത്തിലടങ്ങിയിരിക്കുന്ന ടെറിഡിന്‍ എന്ന മൂലകത്തിന്റെ അളവു നോക്കിയാണ് സ്താനാര്‍ബുദം ഉണ്ടോ ഇല്ലെയോ എന്ന് നിശ്ചയിക്കുന്നത്.

സ്തനാര്‍ബുദമുള്ള സ്ത്രീയുടെ മൂത്രത്തില്‍ ടെറിഡിന്റെ അളവ് വളരെക്കുറവായിരിക്കും. പി-സ്‌കാനിന്റെ കുഴലിലൂടെ മൂത്രം കടത്തിവിടുന്നു. ഈ ഉപകരണം ടെറിഡിനെ മൂത്രത്തില്‍നിന്നും വേര്‍തിരിച്ചെടുക്കും. ടെറിഡിന്റെ അളവ് പരിശോധിച്ച് രോഗത്തിന്റെ തീവ്രത മനസ്സിലാക്കാനും കഴിയും. മൂത്ര സാമ്പിളില്‍ നിന്നും പത്ത് മിനുട്ടിനുള്ളില്‍ തന്നെ സ്തനാര്‍ബുദം തിരിച്ചറിയാം.

കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമായിരിക്കും പി-സ്‌കാന്‍ നിലവില്‍ വരിക. വന്നാല്‍ വൈദ്യരംഗത്ത് പ്രത്യേകിച്ച് അര്‍ബുദ നിര്‍ണയ രംഗത്ത് വളരെ വലിയ ചുവടുവെപ്പായി മാറും.

DONT MISS
Top