ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വൈബ്‌സൈറ്റില്‍ നിന്ന് മെയ്യപ്പന്റെ പേരുകള്‍ നീക്കം ചെയ്തു

meiyappan_changed_twitterദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വെബ് സൈറ്റില്‍ നിന്നും ഗുരുനാഥ് മെയ്യപ്പന്റെ പേരുകള്‍ നീക്കം ചെയ്തു. ബിസിസിഐ ചീഫ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടയല്ല എന്ന് ഇന്ത്യാ സിമന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മെയ്യപ്പനെ ഉടമയായി കാണിച്ചു കൊണ്ടുള്ള എല്ലാ സ്റ്റോറികളും വെബ്‌സൈറ്റ് നീക്കം ചെയ്തിരിക്കുന്നതായി സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്റര്‍ പ്രൊഫൈലിലും മെയ്യപ്പന്‍ മാറ്റം വരുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടീം പ്രിന്‍സിപ്പല്‍ എന്നാണ് ട്വിറ്റര്‍ പ്രൊഫൈലില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വരെ ഗുരുനാഥ് മെയ്യപ്പന്‍ രേഖപ്പെടുത്തിയിരുന്നത് എന്നാല്‍ പിന്നീട് അത് എവിഎം പ്രൊഡക്ഷന്റെ മാനേജിങ് ഡയറക്ടര്‍ മാത്രമായി ചുരുങ്ങുകയായിരുന്നു.

പേജിന്റെ യഥാര്‍ത്ഥ URL http://www.chennaisuperkings.com/error.htm

gurunath-meiyappan-01-screenshot

പേജിന്റെ യഥാര്‍ത്ഥ URL http://www.chennaisuperkings.com/error.htm

gurunath-meiyappan-03a-screenshot
DONT MISS
Top