വാതുവെപ്പ്: മൂന്നു ചെന്നൈ താരങ്ങള്‍ക്കും പങ്ക്; തെളിവ് കിട്ടിയാല്‍ അറസ്റ്റ്

dhoni-jadejaഐ.പി.എല്‍ വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂന്നു താരങ്ങള്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാ സിംഗ് പൊലീസിന് മൊഴി നല്‍കി. മൂന്നു താരങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. ചെന്നൈ ടീം ഉടമ ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പില്‍ ഭാഗമായിരുന്നുവെന്നും വിന്ദു ധാരാ സിംഗാണ് പൊലീസിന് മൊഴി നല്‍കിയത്. ഇതോടെ വാതുവെപ്പ് കേസ് അന്വേഷണം ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം അംഗങ്ങളിലേക്കും നീളുകയാണ്.

ഇതിനിടെ മുംബൈ പൊലീസ് സമന്‍സ് പുറപ്പെടുവിച്ചത് അറിഞ്ഞതോടെ ചെന്നൈ ടീം ഉടമ ഒളിവില്‍ പോയിരിക്കുകയാണ്. അതേസമയം, ഐ പി എല്‍ ആറാം സീസണ്‍ അവസാനിക്കുന്നതിന് മുമ്പെ മെയ്യപ്പനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തിങ്കളാഴ്ച വെരെ സമയം ചോദിച്ചു കൊണ്ടുള്ള അപേക്ഷ ഒരു ദൂതന്‍ വഴി മെയ്യപ്പന്‍ മുംബൈ പൊലീസിന് നല്‍കിയിയിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ മെയ്യപ്പന് എതിരാവുകയാണ്. വാതുവെപ്പിലെ ടീം ഉടമയുടെ പങ്ക് വിന്ധു ധാരാസിംഗ് പൊലീസിനോട് തുറന്നു പറഞ്ഞു. ടെലിഫോണ്‍ സംഭാഷണത്തിന്‍റെ പരിശോധനയിലും ഇക്കര്യം വ്യക്തമായാതായി അറിയുന്നു.

DONT MISS
Top