ഭാര്യ സാക്ഷിയ്ക്ക് വാതുവെപ്പുകാരോട് ബന്ധം; ധോനിയും കുടുങ്ങുമോ?

dhoni_sakshi300ദില്ലി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കൂടുതല്‍ തെളിവുകളുമായി ദില്ലി, മുംബൈ പോലീസ് രംഗത്ത്. കൂടുതല്‍ ടീമുകള്‍ ഒത്തുകളിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി ദില്ലി പോലീസ് മേധാവി നീരജ് കുമാര്‍ പറഞ്ഞിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോനിയുടെ ഭാര്യ സാക്ഷിയ്ക്ക് വാതുവെപ്പുകാരുമായി നേരിട്ട് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു കഴിഞ്ഞു. ഇതോടെ ധോനിയെയും ചോദ്യം ചെയ്തേക്കുമെന്നാണ് കരുതുന്നത്. ധോനി അറിയാതെ ഭാര്യ സാക്ഷി വാതുവെപ്പുകാരുമായി ബന്ധം സ്ഥാപിക്കില്ലെന്നാണ് കരുതുന്നത്.

ധോനിക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെങ്കില്‍ തന്നെ അത് ഭാര്യ സാക്ഷി വഴിയായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ശ്രീശാന്തിന് കാമുകി സാക്ഷി ഝലയെ പരിചയപ്പെടുത്തി കൊടുത്തത് ധോനിയുടെ ഭാര്യ സാക്ഷിയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിംഗുമായും ധോനിയുടെ ഭാര്യയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇതിനാല്‍ തന്നെ ഭാര്യയുടെ സുഹൃത്തുക്കളുമായി ധോനിയ്ക്ക് നേരിട്ട് ബന്ധമുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

അറസ്റ്റിലായ ചിലരെ ചോദ്യം ചെയ്യലില്‍ നിന്ന് ധോനിയുടെ ഭാര്യ സാക്ഷി മറ്റുചില വാതുവയ്പ്പുകാരുമായും ബന്ധപ്പെട്ടിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

DONT MISS
Top