മലയാളി ഹൌസ് ഒളിഞ്ഞുനോട്ടമല്ല; പങ്കെടുക്കുന്നവര്‍ക്ക് എല്ലാം അറിയാം: രേവതി

revathiമലയാളി ഹൌസ് സെലിബ്രിറ്റി താരങ്ങളുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമല്ലെന്ന് ഷോയുടെ അവതാരകയും നടിയുമായ രേവതി. മലയാളി ഹൌസില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മത്സരത്തിന്റെ നിയമങ്ങളെ കുറിച്ചറിയാം. വീടിന്റെ മുക്കിലും മൂലയിലും ഒളിക്യാമറകള്‍ വെച്ചിട്ടുണ്ടെന്നും പതിനാറ് സെലിബ്രിറ്റികള്‍ക്കും അറിയാം. എല്ലാം സംസാരിച്ച ശേഷം പൂര്‍ണ്ണ സമ്മതത്തോടു കൂടി തന്നെയാണ് ഇവരെല്ലാം ഈ ഷോയില്‍ പങ്കെടുക്കാന്‍ തയ്യാറായതെന്നും രേവതി പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരമൊരു ഷോയിലേക്ക് രേവതിയെ ക്ഷണിച്ചാല്‍ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഉടനെ ഒരു മറുപടി പറയാനാകില്ലെന്നാണ് രേവതി പ്രതികരിച്ചത്. ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ജീവിതത്തിലെ മറ്റു പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. സാഹചര്യത്തിനനുസരിച്ച് മറുപടി എന്തുമാകാമെന്നും രേവതി പറഞ്ഞു.

സൂര്യ ടിവിയുടെ പുതിയ റിയാലിറ്റി ഷോയായ മലയാളി ഹൌസിനെതിരെ വ്യാപക പ്രതിഷേഷം ഉയര്‍ന്ന അവസരത്തിലാണ് രേവതി പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും വിവിധ ഫോറങ്ങളില്‍ മലയാളി ഹൌസ് ഷോക്കെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

DONT MISS
Top