വിദ്യാര്‍ഥിനിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൌണ്ട്; ഒരാള്‍ അറസ്റ്റില്‍

facebook_350_051913114653ഹൈദരബാദ്: വിദ്യാര്‍ഥിനിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൌണ്ടുണ്ടാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ സന്തോഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച ഇദ്ദേഹം വിദ്യാര്‍ഥിനിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ പേരില്‍ തെറ്റായ വിവരങ്ങളും ഫോണ്‍ നമ്പരും സന്തോഷ് ഫെയ്‌സ്ബുക്കില്‍ ചേര്‍ത്തിരുന്നു. തന്റെ പേരില്‍ കണ്ടെത്തിയ വ്യാജ ഫെയ്സ്ബുക്ക് അക്കൌണ്ട് സംബന്ധിച്ച് വിദ്യാര്‍ഥിനി തന്നെയാണ് ചിരാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

DONT MISS
Top