താരങ്ങളെ കുടുക്കിയതിന് പിന്നില്‍ ദാവൂദിന്റെ വലംകൈ രാംചന്ദാനിയാണെന്ന് സൂചന

sreesanth_1458958f.jpg May 16, 2013 250 × 155 Edit Image Delete Permanentlyദില്ലി: ക്രിക്കറ്റ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് നേരത്തെ കേട്ടുക്കൊണ്ടിരുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ പേര് ഐ പി എല്‍ ഒത്തുകളി വിവാദത്തിലും സജീവമായിരിക്കുന്നു. ശ്രീശാന്ത് അടങ്ങുന്ന രാജസ്ഥാന്‍ റോയല്‍‌സ് താരങ്ങളെ കുടുക്കിയത് ദാവൂദ് ഇബ്രാഹീമിന്റെ വലം‌കൈ എന്നറിയപ്പെടുന്ന സുനില്‍ രാംചന്ദാനിയാണെന്ന് സൂചന.

ദില്ലി പൊലീസ് പിടിച്ചെടുത്ത ഫോണ്‍ കാളുകളില്‍ നിന്ന് രാംചന്ദാനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ വിളികളില്‍ ജൂപ്പിറ്റര്‍ എന്ന് അറിയപ്പെടുന്ന പ്രധാന ബുക്കി ചന്ദ്രേഷ് ആണെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ് ചന്ദേഷ്.

വാതുവെപ്പുകാരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്നെല്ലാം ഇത് വ്യക്തമാണ്. ദുബൈയില്‍ നിന്ന് വാതുവെപ്പിന് ഉപയോഗിച്ച ഫോണുകളാണ് പിടിച്ചെടുത്തത്. ഇതിനാല്‍ തന്നെ വാതുവെപ്പ് ബന്ധം ദാവൂദിലേക്ക് നീങ്ങുകയാണ്. പാകിസ്ഥാനിലും ദുബൈയിലും ബംഗ്ലാദേശിലുമായാണ് ദാവൂദിന്റെ വാതുവെപ്പ് ടീം പ്രവര്‍ത്തിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ശരത് ഷെട്ടിയെ ഛോട്ടാ രാജന്‍ സംഘം കൊലപ്പെടുത്തിയതോടെ സുനിലാണ് ഏഷ്യയിലെ വാതുവെയ്പ്പ് നോക്കിനടത്തിയിരുന്നത്. മുംബൈ, ദില്ലി, കറാച്ചി എന്നിവിടങ്ങളിലായാണ് ഇയാള്‍ ബിസിനസ് നടത്തുന്നത്.

DONT MISS
Top