ചാന്ദില കഴിഞ്ഞ സീസണിലും ഒത്തുകളിച്ചു; തെളിവായി ഫോണ്‍ കാള്‍

chandila16mayദില്ലി: ഐ.പി.എല്‍ ആറാം സീസണിലും ഒത്തുകളി നടന്നിരുന്നുവെന്ന് പുതിയ തെളിവുകളില്‍ നിന്ന് വ്യക്തമായി. രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദില കഴിഞ്ഞ സീസണില്‍ ഒത്തുകളി നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ദില്ലി പൊലീസ്. മുംബൈയ്ക്കെതിരായ മത്സരത്തില്‍ ഒത്തുകളി നടത്തും മുന്‍പ് സിഗ്നല്‍ നല്‍കാന്‍ ചാന്ദില മറന്നു പോയിരുന്നു. തുടര്‍ന്ന് പണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പറഞ്ഞ ചില വാചകങ്ങളാണ് ഈ സംശയം ഉയര്‍ത്തുന്നത്. അജിത് ചാന്ദിലയ്ക്ക് അഡ്വാന്‍സായി നല്‍കിയ പണം മടക്കി നല്‍കണമെന്ന് വാതുവയ്പ്പുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞ വാചകമാണ് ഇതുസംബന്ധിച്ച സൂചന നല്‍കുന്നത്.

‘കഴിഞ്ഞ പ്രാവശ്യം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായോ’ എന്ന ചാന്ദിലയുടെ ചോദ്യം മുന്‍ വര്‍ഷങ്ങളിലെ ഒത്തുകളിയെക്കുറിച്ചാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഒത്തുകളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

DONT MISS
Top