യെ ജവാനി യെ ദിവാനിയില്‍ ഗാഗ്ര ഐറ്റവുമായി മാധുരി ദീക്ഷിത്

maduri-ranbir

നാല്‍പ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ തന്റെ ഐറ്റം നമ്പറിന്റെ ആദ്യ ചിത്രങ്ങള്‍ ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്. അയാണ്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം യെ ജവാനി യെ ദിവാനിയിലാണ് മാധുരി ഗാഗ്രയെന്ന ഐറ്റം നമ്പറുമായി പ്രത്യക്ഷപ്പെടുന്നത്. മാധുരിക്കൊപ്പം ചുവടുവെയ്ക്കുന്നത് ബോളിവുഡിന്റെ യുവനടന്‍ രണ്‍ബീര്‍ കപൂറാണ്. മാധുരിക്കൊപ്പം നൃത്തം ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് റണ്‍ബീര്‍ കപൂര്‍..

തമാശരീതിയിലുള്ള നൃത്തരംഗമാണിത്. മാധുരിക്കൊപ്പം ചുവടുവെയ്ക്കുകയെന്നത് തന്റെ വളരെ വലിയൊരു ആഗ്രഹമായിരുന്നു. സംവിധായകന്‍ കരണ്‍ ജോഹറാണ് ഐറ്റം നമ്പറിലേക്ക് മാധുരിയെ ക്ഷണിക്കാമെന്നു പറഞ്ഞത്,  റണ്‍ബീര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം രണ്‍ബീര്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയുടെ പ്രചരണത്തിനായി മാധുരി എത്തിയിരുന്നു. ഝലക് ധിഖലാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്നു അവര്‍. അന്ന് മാധുരിക്കൊപ്പം റണ്‍ബീര്‍ നൃത്തമവതരിപ്പിച്ചിരുന്നു.

DONT MISS
Top