നാട്ടിലിറങ്ങിയ മലമ്പാമ്പ് ആട്ടിന്‍കുട്ടിയെ വിഴുങ്ങി; പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടു

കോതമംഗലത്ത് നാട്ടിലിറങ്ങിയ മലമ്പാമ്പ് ആട്ടിന്‍കുട്ടിയെ വിഴുങ്ങി. ചേലാനിക്കാടാണ് മലമ്പാമ്പ് ഇറങ്ങിയത്.  നാട്ടുകാര്‍ പിടികൂടിയ മലമ്പാമ്പിനെ വനപാലകര്‍ തട്ടേക്കാട് വനത്തില്‍ തുറന്നു വിട്ടു.

മാപ്പാനിക്കാട് അവറാച്ചന്‍ എന്നയാളുടെ ആട്ടിന്‍കുട്ടിയെയാണ് പാമ്പ് വിഴുങ്ങിയത്. വിവരമറിഞ്ഞ് വനപാലകര്‍ സംഭവസ്ഥലത്ത് എത്തി. എന്നാല്‍ വളരെ നേരം തെരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വനപാലകര്‍ സ്ഥലത്തു നിന്നും തിരിച്ചുപോയി. പിന്നീട് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ജോലിചെയ്തു കൊണ്ടിരുന്നവര്‍ ഇര വിഴുങ്ങി കിടന്ന പാമ്പിനെ കണ്ടെത്തി. ഇര വിഴുങ്ങിയതിന്റെ ക്ഷീണത്തിലായതിനാല്‍ പാമ്പിനും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

പന്ത്രണ്ട് അടിയോളം നീളമുണ്ട് പാമ്പിന്. വിഴുങ്ങിയ ആട് ഉള്‍പ്പടെ നൂറ് കിലോയോളം ഭാരമുവുണ്ടായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പാമ്പിനെ വനപാലകര്‍ക്ക് കൈമാറി. തുടര്‍ന്ന് തട്ടേക്കാട് വനത്തിലേക്ക് തുറന്നു വിട്ടു.

DONT MISS
Top