ഹൈക്കമാന്റ് പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് രമേശ് ചെന്നിത്തല

മന്ത്രിസഭയിലേക്കില്ല എന്ന അഭിപ്രായത്തില്‍ മാറ്റം വരുത്താനുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. എല്ലാ കാലത്തും കെ.പി.സി.സി അധ്യക്ഷനായി തുടരാനാവില്ല. ഹൈക്കമാന്റ് പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. ജെ.എസ.എസ്സിനേയും സി.എം.പി യേയും പിളര്‍ത്താന്‍ ശ്രമിക്കില്ല. എം.വി രാഘവനില്ലാത്ത സി.എം.പിക്കും ഗൗരിയമ്മയില്ലാത്ത ജെ.എസ.എസ്സിനും പ്രസക്തി ഇല്ല എന്നും ചെന്നിത്തല റിപ്പോര്‍ട്ടറിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.

യു.ഡി.എഫില്‍ മന്ത്രി സഭ പുന:സംഘടനാ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പുതിയ പ്രസിഡന്റായി ആര് വേണമെന്നതിനെക്കുറിച്ച് ഇപ്പോല്‍ കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്.

കേരളയാത്ര വന്‍ വിജയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു വാര്‍ഡില്‍ നിന്ന് പതിനാലായിരം രൂപ വെച്ച് പിരിക്കുന്നുണ്ട്. ഇത് ലോക്‌സഭ തെരെഞ്ഞെടുപ്പിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top