ലാപ്ടോപ് ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ 5 എളുപ്പവഴികള്‍

kkkയാത്രാ വേളയിലാണ് ലാപ്ടോപ്പുകള്‍ ഏറെ പ്രയോജനപ്പെടാറുള്ളത്. അടിയന്തിരമായി ഒരു മെയില്‍ അയക്കാനോ ആരെങ്കിലും അയച്ച മെയില്‍ നോക്കാനോ വാര്‍ത്ത അറിയാനോആയി അത് തുറക്കുമ്പോള്‍ ചാര്‍ജ് തീര്‍ന്നാല്‍ ആകെ കുഴങ്ങും.

കമ്പനി പറയുന്ന ബാറ്ററി ബാക്ക് അപ ലാപ്ടോപ്പുകള്‍ക്കും ലഭിക്കാറുമില്ല. എന്നാല്‍ ഇനി അത്തരം കാര്യങ്ങളില്‍ വല്ലാതെ വിഷമിക്കേണ്ട. ലാപ് ടോപ്പുകളുടെ ചാര്‍ജ് കൂടുതല്‍ സമയം നിലനിര്‍ത്താനുള്ള 6 എളുപ്പവഴികള്‍ ചുവടെ…

1, ഡിസ്പ്ലേ: ഫോണുകളെപോലെതന്നെ ലാപ്ടോപ്പുകളുടെയും ചാര്‍ജ് ഊറ്റിയെടുക്കുന്നതില്‍ വലിയൊരു പങ്ക് ഡിസ്പേയ്ക്കുണ്ട്. സ്ക്രീന്‍ ബ്രയിറ്റ്നെസ് കഴിയുന്നതും കുറച്ചുവെക്കുക. ഇപ്പോള്‍ വിപണിയിലിറങ്ങുന്ന ഒട്ടുമിക്ക ലാപ്ടോപ്പുകള്‍ക്കും കീപാഡ് ബാക് ലൈറ്റുണ്ട്. ഇത് ഓഫ് മോഡിലാക്കി വെക്കുക.

2, ലാപ്ടോപ്പിന്‍റെ യുഎസ്ബിയോട് ഘടിപ്പിച്ചിരിക്കുന്ന പലതരം ഡിവൈസുകള്‍ ആവശ്യം കഴിഞ്ഞാല്‍ അപ്പോള്‍തന്നെ ഒഴിവാക്കുക. ഇത് കൂടുതല്‍ ബാറ്ററി ബാക്അപ് കൂടുതല്‍ ലഭിക്കുന്നതിന് സഹായിക്കും.

3, ലാപ്ടോപ്പ് കുറേനെരം ഉപയോഗിക്കുമ്പോള്‍ വലിയ തോതില്‍ ചൂടാവുന്നത് കാണാം. ഇതിനെ തണുപ്പിക്കാനായി ലാപ്ടോപ്പിനകത്തുള്ള ഫാന്‍ വളരെ വേഗത്തില്‍ കറങ്ങും. ഇത് ഒരുപാട് ബാറ്ററി ഉപയോഗിക്കും. ഇങ്ങനെ ലാപ് ടോപ് ചൂടാവുന്നത് ഒഴിവാക്കാനായി ലാപ്ടോപ്പിന് താഴെ വെയ്ക്കാവുന്ന ലാപ്ടോപ് കൂളറുകള്‍ കണക്ട് ചെയ്യുക.  ബാറ്ററി ബാക്ക് അപ് കിട്ടാന്‍‌ ഇത് സഹായിക്കും.

4, ലാപ്ടോപ് കുറച്ച് സമയത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ സ്ലീപ് മോഡിലിടുക. ഇങ്ങനെ ചെയ്യാതെ സ്റ്റാന്‍ഡ് ബൈയ്യില്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ ബാറ്ററി ഉപയോഗം കൂടും

5,  വിഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍തന്നെ പലതരം പവ്വര്‍ സേവിങ് മോഡുകളുണ്ട്. ഇതില്‍ ഡിസ്പ്ലേ ബ്രൈയിറ്റ്നസ്, ഹാര്‍ഡ് ഡ്രൈവ് / യുഎസ്ബി സ്വിച്ച് ഓഫ് മോഡുകള്‍ ഫലപ്രദമായി ഉപയോഗിക്കുക. ഇതും ബാറ്ററി ലൈഫ് കൂട്ടുന്നതിന് സാഹായിക്കും.

DONT MISS
Top