സഞ്‌ജയ്‌ ദത്തിന് റെക്കോര്‍ഡ്

Sanjayമുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ നടന്‍ സഞ്ജയ് ദത്തിന് റെക്കോര്‍ഡ്. തന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ മൂന്നുമണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയതാണ് റെക്കോര്‍ഡ് നേട്ടം. ഇത് ആദ്യമായാണ് ബോളിവുഡ് സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ പ്രധാന വേഷം ചെയ്ത ഒരു താരം പൂര്‍ത്തിയാക്കുന്നത്.

ഒരു മനുഷ്യനെ കൊണ്ട് ചെയ്യാന്‍ കഴിയാത്ത നേട്ടമാണിതെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു. ഇത്തരം അത്ഭുതങ്ങള്‍ കാണിക്കാന്‍ സഞ്ജയ് ദത്തിനെ കൊണ്ട് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മൊത്തം ഡബ്ബിംഗ് ജോലികള്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കൂടെ നിന്നവര്‍ക്ക് പോലും അത്ഭുതമായിരുന്നി ഈ സംഭവം.

അതേസമയം, സഞ്ജയ് ദത്തിനെതിരെ വരുന്ന വാര്‍ത്തകളോട് രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ‘മുപ്പതു ദിവസത്തെ ജോലിക്ക്‌ ഞാന്‍ ആരില്‍ നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങിട്ടില്ല. എന്നിട്ടും അവരെനിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇത് വിശ്വാസ വഞ്ചനയാണ്. എന്നെ വിശ്വസിച്ച്‌ പണം മുടക്കിയ നിര്‍മ്മാതാക്കളെ രക്ഷിക്കാനായി സ്‌റ്റുഡിയോകളില്‍ നിന്ന്‌ സ്‌റ്റുഡിയോകളിലേക്ക്‌ വിശ്രമമില്ലാതെ പാഞ്ഞ്‌ അഭിനയിച്ചുകൊണ്ടിരുന്നിട്ടും ഇത്തരം വാര്‍ത്തകള്‍ വരുന്നത് സങ്കടകരം തന്നെയാണെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

1993 ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ അനധികൃതമായി ആയുധം വൈകശം വച്ച കേസില്‍ തടവുശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട സഞ്‌ജയ്‌ദത്തിനോട്‌ ഈ വരുന്ന മെയ്‌ 18 ന്‌ കീഴടങ്ങാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കയാണ്‌.

DONT MISS
Top