റെയ്‌നയുടെ നൂറും ചെന്നൈയുടെ വിജയവും

dhoni-jadejaചെന്നൈ: സുരേഷ് റെയ്‌നയുടെ സെഞ്ച്വറില്‍ മികവില്‍ ചെന്നൈ മികച്ച ജയം നേടി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 15 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ ടീം 186 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഷോന്‍ മാര്‍ഷിന്റെ (73)​യും ഡേവിഡ് മില്ലറിന്റെയും (51) അര്‍ദ്ധ സെ‌ഞ്ച്വറിയുടെ മികവില്‍ പൊരുതിയെങ്കിലും ലക്ഷ്യ സ്കോറിലെത്താന്‍ കഴിഞ്ഞില്ല.

അവസാന ഓവറില്‍ വിജയിക്കാന്‍ 19 റണ്‍സായിരുന്നു കിംഗ്സ് ഇലവന് വേണ്ടിയിരുന്നത്. എന്നാലൊ അവസാന ഓവര്‍ എറിഞ്ഞ ഡെയ്ന്‍ ബ്രാവോയുടെ മികച്ച ബൗളിംഗില്‍ മൂന്ന് റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഒന്‍പതാം ജയം സ്വന്തമാക്കിയ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

DONT MISS
Top