നായകന്‍ 16 പന്തില്‍ നിന്ന് 45 റണ്‍സ്; ചെന്നൈ ജയിച്ചു കയറി

dhoni-jadejaപൂനെ: ചെന്നൈയ്ക്ക് വീണ്ടും ജയം. പൂനെ വാരിയേഴ്സിനെ 37 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനെത്തിയ പൂനെയ്‌ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 127 റണ്‍സ് നേടാനേ സാധിച്ചൊള്ളൂ.

സുരേഷ് റെയ്‌ന (63), നായകന്‍ എം.എസ് ധോണി (പുറത്താകാതെ 45) എന്നിവരുടെ മികച്ച പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. 34 റണ്‍സെടുത്ത് എസ്. ബദരിനാഥും മികച്ചുനിന്നു. കേവലം 16 പന്തില്‍ നിന്നാണ് ധോനി 45 റണ്‍സ് അടിച്ചുകൂട്ടിയത്.

പൂനെയ്ക്ക് വേണ്ടി സ്‌റ്റീവെന്‍ സ്‌മിത്ത് (35), കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ (26), ഭുവനേശ്വര്‍ കുമാര്‍ (പുറത്താകാതെ 24) എന്നിര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയം മാത്രം നേടാനായില്ല.

DONT MISS
Top