അസൂസ് ഫോണ്‍പാഡ് പുറത്തിറക്കി; വില 15,999 രൂപ

Asus-Fonepad

ഫോണ്‍‌ സംവിധാനമുള്ള 7 ഇഞ്ച് ഫോണ്‍പാഡുമായി അസൂസ് വിപണിയില്‍. ഇന്ത്യന്‍ വിപണിയില്‍ 15,999 രൂപയായിരിക്കും വില. 2013 ല്‍ ലോക മൊബൈല്‍ കോണ്‍ഗ്രസ്സിലാണ് അസൂസ് ആദ്യമായി ഫോണ്‍പാഡ് അവതരിപ്പിച്ചത്. ഫോണിന്‍റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയ ഫോണ്‍പാഡില്‍ 3g കണക്ടിവിറ്റി സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1.2 GHz ഇന്‍റെല്‍ ആറ്റം Z2420 പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആണ്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.1 ഓപ്പറേറ്റിംങ് സിസ്റ്റത്തിലാണ് ഫോണ്‍പാഡ് പ്രവര്‍ത്തിക്കുന്നത്. 1280x 800 പിക്സല്‍ എച്ഡി റസല്യൂഷന്‍ ഡിസ്പേളേയാണ് അസൂസ് ഫോണ്‍പാഡിലുള്ളത്. 1 ജിബിയാണ് റാം.

3 മെഗാപിക്സല്‍ പിന്‍ ക്യാമറയും 1.2 മെഗാപിക്സല്‍ മുന്‍ ക്യാമറയുമാണ് പാഡിലുള്ളത്. 340 ഗ്രാം മാത്രമാണ് ഇതിന്‍റെ ഭാരം.
8 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജുള്ളത്. ഇത് 32 ജിബിനരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് കൂട്ടാനും സാധിക്കും. ഡാറ്റാ സ്റ്റോറിജിനായി ഈ ഫോണ്‍പാഡ് വാങ്ങുന്നവര്‍ക്കായി 5 ജിബി സൌജന്യ ക്ലൌണ്ട് സ്റ്റോറേജും അസൂസ് ലഭ്യമാക്കുന്നുണ്ട്.

മറ്റ് ഡിവൈസുകളിലേക്ക് ഡാറ്റ ഷെയര്‍ ചെയ്യാനും അസൂസ് വെബ് സ്റ്റോറിജ് അനുവദിക്കുന്നുണ്ട്. 9 മണിക്കൂര്‍ ബാറ്ററി ബാക്അപ്പാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്.

DONT MISS
Top