മൂന്ന് കൊല്ലത്തെ സൂര്യനെ മൂന്ന് മിനുറ്റുകൊണ്ട് കാണാം

മൂന്ന് വര്‍ഷത്തെ സൂര്യന്റെ ദൃശ്യങ്ങള്‍ വെറും മൂന്നു മിനിറ്റിലേക്ക് ചുരുക്കി പുത്തന്‍കാഴ്ച്ചയൊരുക്കിയിരിക്കുകയാണ് നാസ. സൂര്യനെക്കുറിച്ച് പഠിക്കാന്‍ നാസവിക്ഷേപിച്ച സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി(എസ്.ഡി.ഒ) യാണ് 2010 മുതലുള്ള സൂര്യന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചത്.

ഓരോ ദിവസങ്ങളിലേയും രണ്ട് ചിത്രങ്ങള്‍ വീതം കൂട്ടിച്ചേര്‍ത്താണ് നാസ ഈ അപൂര്‍വ്വ ദൃശ്യം ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് നാസ ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയുടെ അവസാനം സൂര്യന്റെ വലിപ്പം കൂടി വരുന്നുണ്ട്. എസ്.ഡി.ഒ സൂര്യന് കൂടുതല്‍ അടുത്തേക്ക് എത്തുന്നത് മൂലമാണ് ഇതെന്നാണ് നാസ നല്‍കുന്ന വിശദീകരണം.

വ്യത്യസ്ഥ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശത്തില്‍ ദൃശ്യമാകുന്ന സൂര്യന്റെ നാല് രൂപങ്ങളും വീഡിയോയിലുണ്ട്.

DONT MISS
Top