പതിമൂന്നു വര്‍ഷങ്ങളിലെ ഭൗമദിന ഡൂഡിലുകള്‍

ഭൂമിയുടെ സംരക്ഷണത്തിനായി ഓര്‍മ്മപ്പെടുത്തുന്ന ലോകഭൗമ ദിനമാണ് ഇന്നത്തെ ഗൂഗിള്‍ഡൂഡില്‍. അനിമേറ്റ് ചെയ്ത ഭൂമിയിലെ പകല്‍ – രാത്രി ദൃശ്യങ്ങള്‍ ചേര്‍ത്താണ് ഭൗമദിനത്തിന്റെ ഗൂഗിള്‍ ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് പതിമൂന്നാം വര്‍ഷമാണ് ഗൂഗിള്‍ ഭൗമദിന ഗൂഗിള്‍ ഡൂഡില്‍ തയ്യാറാക്കുന്നത്.

1970ല്‍ അമേരിക്കയിലാണ് ആദ്യമായി ഭൗമദിനം ആചരിക്കുന്നത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ സെനറ്ററായിരുന്ന ഗേലോര്‍ഡ് നെല്‍സണാണ് ഭൗമദിനമെന്ന ആശയവുമായി ആദ്യമായി രംഗത്തെത്തുന്നത്. വിയറ്റ്‌നാം യുദ്ധം നടക്കുന്ന കാലമായിരുന്നതിനാല്‍ അതിനെതിരായ പ്രതിഷേധവും അമേരിക്കയില്‍ സജീവമായിരുന്നു.

സമാനമായ രീതിയില്‍ ഭൂമിക്കുവേണ്ടി ഒരു കൂട്ടായ്മ എന്തുകൊണ്ട് ഉണ്ടായിക്കൂട എന്ന ആശയമാണ് ഭൗമദിനത്തിന് പിന്നില്‍. കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയില്‍ 1969ല്‍ ഉണ്ടായ വന്‍തോതിലുള്ള എണ്ണ ചോര്‍ച്ചയും ഭൂമിയെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കണമെന്ന ആശയം നെല്‍സണില്‍ ഉണ്ടാകുന്നതിന് പ്രേരണയായി.

1970 ഏപ്രില്‍ 22നാണ് ആദ്യ ഭൗമദിനം ആചരിച്ചത്. ഭൗമദിനത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് അമേരിക്കയില്‍ ലഭിച്ചത്. രണ്ട് കോടി അമേരിക്കക്കാരാണ് ഭൗമസന്ദേശവുമായി തെരുവിലിറങ്ങിയത്. പരിസ്ഥിതി നാശത്തിനെതിരെ നിരവധി കോളേജുകളും യൂനിവേഴ്‌സിറ്റികള്‍ തന്നെയും രംഗത്തെത്തി.

ലോകത്തെ 192 രാജ്യങ്ങളില്‍ ഇന്ന് ഭൗമദിനം ആചരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എര്‍ത്തേ ഡേ നെറ്റ്‌വര്‍ക്കാണ് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. ആദ്യ ഭൗമദിനത്തിന്റെ സംഘാടകനായിരുന്ന ഡെന്നീസ് ഹയസ്സാണ് എര്‍ത്ത് ഡേ നെറ്റ്‌വര്‍ക്കിന്റെ ചുമതലക്കാരന്‍.

2012

google_Earth_Day_2012

2011

google_Earth_Day_2011

2010

google_Earth_Day_2010

2009

google_Earth_Day_2009

2008

google_Earth_Day_2008

2007

google_Earth_Day_2007

2006

google_Earth_Day_2006

2005

google_Earth_Day_2005

2004

google_Earth_Day_2004

2003

google_Earth_Day_2003

2002

google_Earth_Day_2002

2013

google_Earth_Day_2013

DONT MISS
Top