സൈബുന്നിസയ്ക്കും നാലാഴ്ച്ചത്തെ സമയം നല്‍കി

Mumbai1ദില്ലി: മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ സൈബുന്നിസയ്ക്കും കീഴടങ്ങാന്‍ സുപ്രീംകോടതി നാലാഴ്ച്ചത്തെ സമയം അനുവദിച്ചു.

സൈബുന്നിസയെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്ക് കൂടി കോടതി നേരത്തെ നാലാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു. പ്രായാധിക്യവും അസുഖവും പരിഗണിച്ച് കീഴടങ്ങാന്‍ സാവകാശം നല്‍കണമെന്നായിരുന്നു സൈബുന്നിസ കോടതിയോട് ആവശ്യപ്പെട്ടത്. തന്റെ മാപ്പപേക്ഷയില്‍ പ്രസിഡന്റ് തീരുമാനമെടുക്കുന്നത് വരെ തന്നെ ജയിലിലടയ്ക്കരുതെന്ന സൈബുന്നിസയുടെ ആവശ്യം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ദത്തിന് പുറമെ മറ്റു മൂന്നുപേര്‍ക്ക് നാല് ആഴ്ച്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചത്. അല്‍ത്താഫ് അലി, ഇസ മേമന്‍, യൂസഫ് നല്‍വാല എന്നിവര്‍ക്കാണ് കാലാവധി നീട്ടി നല്‍കിയത്. കഴിഞ്ഞദിവസം സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ നാലാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു. കീഴടങ്ങാന്‍ ആറു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി സാവകാശം അനുവദിച്ചത്.

മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട സഞ്ജയ് ദത്തിന് മാര്‍ച്ച് 21 ന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് സുപ്രീംകോടി വിധിച്ചത്. താന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് നല്‍കിട്ടുള്ള ദയാഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കരാറൊപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കണം എന്നും സഞ്ജയ് ദത്ത് ഹര്‍ജിയിലൂടെ അപേക്ഷിച്ചിരുന്നു.

DONT MISS
Top