പഴശ്ശിരാജയെ കീഴടക്കാന്‍ കുഞ്ഞാലിമരക്കാരെത്തുന്നു; നായകന്‍ മമ്മൂട്ടി

Mammoottyഅ‌ല്‍‌പം ചെറു ബജറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ നായകന്‍ മമ്മൂട്ടി വീണ്ടും ബിജ് ബജറ്റ് ചിത്രങ്ങളുടെ തിരക്കിലേക്ക്. നേരത്തെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന മമ്മൂട്ടി ഈ അടുത്ത കാലത്താണ് ചെറിയ ബജറ്റ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പഴശ്ശിരാജയേക്കാള്‍ ചെലവ് വരുന്ന മറ്റൊരു ചിത്രത്തിന് വേഷമിടാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി.

‘കുഞ്ഞാലിമരയ്ക്കാര്‍’ ആണ് മമ്മൂട്ടിയുടെ അടുത്ത ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയെഴുതുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തും. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ തുടങ്ങി.

കണ്ണൂര്‍, റാസല്‍ഖൈമ, ഗോവ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും ചിത്രീകരണം നടക്കുക. പഴശ്ശിരാജയേക്കാള്‍ വലിയ മുതല്‍മുടക്കിലായിരിക്കും കുഞ്ഞാലിമരക്കാര്‍ എത്തുക. കുഞ്ഞാലിമരക്കാര്‍ മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top