വിനയന്റെ ഡ്രാക്കുള 75ആം ദിവസം

draculaബ്രോം സ്‌റ്റോക്കറുടെ നോവലായ ഡ്രാക്കുളയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഡ്രാക്കുളയുടെ പ്രദര്‍ശനം 75ആം ദിവസം പിന്നിട്ട് ചരിത്രം കുറിച്ചിരിക്കുകയാണ്. എറണാകുളത്തെ സംഗീതയിലും മറ്റു ചില കേന്ദ്രങ്ങളിലും ഡ്രാക്കുളയുടെ പ്രദര്‍ശനം തുടരുകയാണ്.

മൈഡിയര്‍ കുട്ടിച്ചാത്തനു ശേഷം ത്രീഡി സാങ്കേതികതയില്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം എന്ന വിശേഷണവുമായാണ് വിനയന്റെ ഡ്രാക്കുള പ്രദര്‍ശനത്തിനെത്തിയത്.

സ്റ്റീരിയോസ്‌കോപ്പിക് റിയല്‍ ത്രിഡിയില്‍ ചിത്രീകരിച്ച ആദ്യ മലയാളയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ സുധീറാണ് ഡ്രാക്കുളയായി അഭിനയിച്ചത്. പ്രഭു, നാസര്‍, കൃഷ്ണ, ആര്യന്‍ തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്തു.

DONT MISS
Top