ഹോട്ടലുകളിലെ വിലനിയന്ത്രിക്കാന്‍ നിയമം വരുന്നു

തിരുവനന്തപുരം: ഹോട്ടലുകളിലെ അമിത വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി അനൂപ് ജേക്കബ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിനുള്ള ഇതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇതോടെ ഭക്ഷണങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

ഹോട്ടലുകളില്‍ ഭക്ഷണങ്ങള്‍ക്ക് തോന്നിയ പോലെ വില ഈടാക്കുന്ന സാഹചര്യത്തിലാണ് ഇതിന് തടയിടാന്‍ പുതിയ നിയമം കൊണ്ടു വരുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കു വില നിയന്ത്രിക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിന് അധികാരമില്ല. ഹോട്ടലിലെ ഭക്ഷണത്തിനുള്ള നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന മാത്രമേ നിലവിലുള്ളൂ. പുതിയ ബില്‍ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നും പ്രത്യാശിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ചായ, ഊണ്‍, കറികള്‍, ചെറുപലഹാരങ്ങള്‍, പ്രഭാത ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയക്ക് വിലനിശ്ചയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോട്ടലുകളെ ഗ്രേഡ് ചെയ്തുകൊണ്ടായിരിക്കും വിലനിര്‍ണ്ണയം. എന്നാല്‍ ചൈനീസ് ഉള്‍പ്പടെയുള്ള പ്രത്യേക വിഭവങ്ങളുടെ വില നിര്‍ണ്ണയം ഹോട്ടലുകള്‍ക്ക് തന്നെ തീരുമാനിക്കാം. ബില്‍ സംബന്ധിച്ച രണ്ടു യോഗങ്ങള്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

DONT MISS
Top