ഇത് മഞ്ഞല്ല, യമുനയിലെ മാലിന്യം

yamuna

ആദ്യമേ പറയാം മഞ്ഞില്‍ ഉറഞ്ഞുപോയ ഒരു നദിയുടെ ചിത്രമാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. നമ്മുടെ പ്രധാന നദികളിലൊന്നായ യമുനയുടെ ദുരവസ്ഥയാണിത്. അനിയന്ത്രിത മലിനീകരണം യമുനയ്ക്കു മുകളില്‍ പതയായി നിറഞ്ഞുകിടക്കുന്ന കാഴ്ച്ചയാണ് ഈ ചിത്രത്തിലുള്ളത്.

ഇന്ത്യയിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിലൊന്നാണ് യമുന. എല്ലാ അര്‍ത്ഥത്തിലും യമുന മരിച്ചുകൊണ്ടിരിക്കുകയാണ്. മലിനീകരണം മൂലം ആവശ്യത്തിന് ജീവവായുവില്ലാതെ മത്സ്യങ്ങളും മറ്റ് ജലജീവികളും ചത്ത് പൊന്തുന്നത് യമുനയ്ക്ക് പുതുമയല്ലാതായിരിക്കുന്നു. ഒരുതരത്തിലുള്ള ജീവനും പേറാനാവാത്തവിധം യമുനയുടെ പലഭാഗങ്ങളും മാറി. മലിനീകരണം മൂലം നിറം മാറിയൊഴുകേണ്ടി വന്ന നമ്മുടെ പെരിയാര്‍ യമുനയുടെ കേരള മാതൃകയാണ്.

കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് യമുനയിലെ മലിനീകരണം അവസാനിപ്പിക്കുന്നതിന് ആവിഷ്‌ക്കരിച്ചത്. എന്നാല്‍ ഒന്നും ഫലം കണ്ടില്ലെന്ന് മാത്രം. യമുനയെ ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങളെയാണ് നദിയുടെ ഈ ദുരവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

യമുനയെ മലിനമാക്കുന്നതില്‍ മുന്നിലുള്ളത് ദില്ലി തന്നെയാണ്. 18 ഇടങ്ങളിലെ കൂറ്റന്‍ മാലിന്യ പൈപ്പുകള്‍ വഴി നഗരമാലിന്യം യമുനയിലേക്ക് ഒഴുകുന്നു. ഒരു വര്‍ഷം 60 കോടി ഗ്യാലണ്‍ മലിന ജലമാണ് ദില്ലി നിവാസികള്‍ യമുനയിലേക്ക് ഒഴുക്കിവിടുന്നത്. ദില്ലിയുടെ ഓവുചാലായി യമുനയെ മാറ്റാന്‍ ഇത് ധാരാളം മതി. വ്യവസായ മാലിന്യങ്ങളും വീടുകളില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങളും ഒക്കെ ഇതിന് പുറകില്‍ വരും.

DONT MISS
Top