ഇന്ത്യയുടെ ആദ്യ യാത്രാ തീവണ്ടിയുടെ 160 ആം പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍

googledoodleഇന്ത്യയുടെ ആദ്യത്തെ യാത്രാ തീവണ്ടിയുടെ ഓര്‍മ്മ പുതുക്കി കൊണ്ടാണ് ഹോംപേജിലെ ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. ഗൂഗിളിന്റെ ഇന്ത്യയുടെ ഹോംപേജില്‍ പഴയകാല തീവണ്ടിയുടെ ചിത്രം നല്‍കിയിരിക്കുന്നു.

1853 ഏപ്രില്‍ 16 നാണ് ഇന്ത്യയില്‍ ആദ്യമായി യാത്രാ തീവണ്ടി ഓടിത്തുടങ്ങിയത്. ബോംബെയിലെ ബോറി ബന്ദറില്‍ നിന്നും താനെ വരെയാണ് ആദ്യ യാത്രാ തീവണ്ടി ഓടിയത്. മൂന്ന് സ്‌റ്റേഷനുകളിലൂടെ 34 കിലോമീറ്ററുകളാണ് ഓടിയത്. സാഹിബ്, സിന്ധ്, സുല്‍ത്താന്‍ എന്നിവയായിരുന്നു അന്ന് ഉപയോഗിച്ചിരുന്ന തീവണ്ടി എഞ്ചിനുകളുടെ പേരുകള്‍.. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കല്‍ക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15 ന് ഹൗറയില്‍ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാന്‍ തുടങ്ങി. 1856 ല്‍ മദ്രാസ് റെയില്‍വെ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു.

ഇംഗ്ലണ്ടിലാണ് ലോകത്ത് ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത്. ഇംഗ്ലണ്ടിലെ ജോര്‍ജ് സ്റ്റീഫന്‍സാണ് റെയില്‍ വെയുടെ പിതാവ് എന്നറിയപ്പെടുന്നത്.   ഇംഗ്ലണ്ടില്‍ തീവണ്ടി ഓടിയതിനു ശേഷം വെറും 28 വര്‍ഷം കൊണ്ട് തീവണ്ടി ഗതാഗതം ഇന്ത്യയിലുമെത്തി.

DONT MISS
Top