യാത്രക്കിടെ ബാഗേജ് നഷ്ടപ്പെട്ടു; ബ്രിട്ടീഷ് എയര്‍വേസ് 90,​000 രൂപ നഷ്ടപരിഹാരം നല്‍കണം

British-Airwaysദില്ലി: യാത്രക്കാരന്റെ ബാഗേജ് നഷ്ടപ്പെട്ട കേസില്‍ 90,​000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടീഷ് എയര്‍‌വേസിനോട് ഉത്തരവിട്ടു. തെക്കുപടിഞ്ഞാറന്‍ തര്‍ക്ക പരിഹാര ഫോറമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. നഷ്ടപ്പെട്ട സാധനങ്ങളുടെ നഷ്ടപരിഹാര തുകയായി 50,​000 രൂപയും കേസ് നടത്തിപ്പും മറ്റു ചെലവുകളിലേക്കുമായി 40,​000 രൂപയും നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

ദില്ലി സ്വദേശി ബല്‍രാജ് തനേജയാണ് പരാതി നല്‍കിയത്. ഇറ്റലിയിലെ മിലാനില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യവെയാണ് ബാഗേജ് നഷ്ടപ്പെട്ടത്. ഒരു മാസത്തിനു ശേഷം ഒരു ബാഗ് തിരികെ ലഭിച്ചെങ്കിലും പൊട്ടിയ നിലയിലായിരുന്നു. തുടര്‍‌ന്ന് ബല്‍രാജ് തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.

DONT MISS
Top