താടി ഇഷ്ടമായില്ല; ഹ്യൂ ജാക്മാനു നേരെ ആരാധികയുടെ ആക്രമണം

Hugh Jackmanന്യൂയോര്‍ക്ക്: താടി ഇഷ്ടമായില്ലെന്ന് പറഞ്ഞ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവും ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ഹ്യൂ ജാക്മാനെതിരെ സ്ത്രീയുടെ ആക്രമണം. ആക്രമിക്കാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. ജിംനേഷ്യത്തില്‍ വച്ച് കാതറിന്‍ തസ്റ്റണ്‍ എന്ന സ്ത്രീയാണ് ജാക്മാനെ ഇലക്ട്രിക് റേസര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്.

ജാക്മാനെ വിവാഹം ചെയ്യണമെന്ന് ലക്ഷ്യത്തോടെയാണ് താന്‍ ന്യൂയോര്‍ക്കില്‍ എത്തിയതെന്ന് കാതറിന്‍ പറഞ്ഞു. നിലവില്‍ ജാക്മാന്‍ വിവാഹിതനാണ്. രണ്ടാമതൊരു വിവാഹം കഴിക്കുന്നതിന് അമേരിക്കയിലെ നിയമങ്ങള്‍ എതിരല്ലെന്നും കാതറിന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത കാതറിനെ കോടതിയില്‍ ഹാജാരാക്കി.

DONT MISS
Top