ചെന്നൈയ്ക്ക് അവസാനപന്തില്‍ നാടകീയ ജയം

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഉജ്ജ്വലജയം.166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ അവസാനപന്തില്‍ നാടകീയമായാണ് ജയിച്ചത്. 38 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ചെന്നൈയെ ജയിപ്പിച്ചത്. പരാജയഭീതിയിലായിരുന്ന ചെന്നൈയെ ജയത്തിലെത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ധോനി ജഡേജ സഖ്യമാണ്. 59 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ധോനി 33 റണ്‍സെടുത്ത് പുറത്തായി. റെയ്‌ന 30 റണ്‍സും, ബദരീനാഥ് 34 റണ്‍സുമെടുത്തു.

DONT MISS
Top