ധോനിയുടെ സര്‍ രവീന്ദ്ര ജഡേജ ഇന്റര്‍നെറ്റിന്റെ ഐശ്വര്യമായപ്പോള്‍

dhoni-jadejaചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ താരം ‘രജനികാന്തിനും ചങ്ക് നോറിസിനും വയസ്സാവുകയാണെന്ന് തിരിച്ചറിഞ്ഞാണ് ദൈവം സാക്ഷാല്‍ സര്‍ രവീന്ദ്ര ജഡേജയെ സൃഷ്ടിച്ചതെന്ന് ധോനി. സംഭവം തമാശയാണെങ്കിലും ഇന്റര്‍നെറ്റില്‍ ധോനിയുടെ ട്വീറ്റുകള്‍ ഹിറ്റായി കഴിഞ്ഞു. രവീന്ദ്ര ജഡേജയ്ക്കെതിരെ ഒരു കൂട്ടം തമാശകളാണ് ഐ പി എല്‍ തിരക്കിനടയിലും ധോനി ട്വീറ്റ് ചെയ്തത്. ധോനിയുടെ ട്വീറ്റിനെതിരെ രവീന്ദ്ര ജഡേജയും മറ്റു ചില താരങ്ങളും ട്വീറ്റ് ചെയ്തു. എല്ലാം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി.

അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം രവീന്ദ്രയുടെ ഫോം മോശമായിരുന്നു. ഇതിന്റെ പേരില്‍ പരിഹാസപാത്രമായ ജഡേജക്കു മേല്‍ സോഷ്യല്‍ മീഡിയകളില്‍ വഴി ‘അമാനുഷിക പരിവേശം’ അടിച്ചേല്‍പ്പിക്കല്‍ തുടരുമ്പോഴാണ് ടീം ഇന്ത്യ നായകന്‍ ധോനിയും ജഡേജക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

‘സര്‍ ജഡേജ ക്യാച്ചെടുക്കാന്‍ ഓടാറില്ല, പന്ത് ജഡേജയെ കണ്ടെത്തി അദ്ദേഹത്തിന്റെ കയ്യില്‍ വന്ന് വീഴുകയാണ് പതിവ്. ‘ജഡേജ ജീപ്പോടിക്കുമ്പോള്‍ വണ്ടി നിന്നിടത്ത് നില്‍ക്കുകയും റോഡ് ഓടുകയും ചെയ്യുന്നു. അദ്ദേഹം ബാറ്റിംഗിനിറങ്ങുമ്പോള്‍ പവലിയന്‍ ക്രീസിലേക്ക് ചെല്ലുന്നു. ചെറുപ്പത്തില്‍ കളിക്കുന്നതിനിടെ സര്‍ ജഡേജ ഒരു മണ്‍കൂനയുണ്ടാക്കി. ഇപ്പോള്‍ നാമതിനെ എവറസ്റ്റ് കൊടുമുടിയെന്നാണ് വിളിക്കുന്നന്നത്. സര്‍ ജഡേജ തെറ്റ് ചെയ്യുമ്പോള്‍ അതൊരു കണ്ടുപിടുത്തമായി മാറുന്നു. ഇത്തരത്തിലുള്ള നിരവധി തെറ്റുകളും കണ്ടുപിടുത്തങ്ങളും പേറ്റന്റിനായി ദിനംപ്രതി ഉണ്ടാവുന്നു. ഇങ്ങനെ പോകുന്നു ധോനിയുടെ ട്വ്വീറ്റുകള്‍..

DONT MISS
Top