വാട്സ്ആപ്പിനെ ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

whatsapp-031212-650x0പ്രമുഖ മെസേജിംങ് ആപ്ളിക്കേഷനായ വാട്സ്ആപ്പിനെ ഏറ്റെടുക്കാന്‍ ഗൂഗില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ടെക് സൈറ്റായ ഡിജിറ്റല്‍ ട്രെന്‍റിന്‍റാണ്  ഗൂഗിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 5400 കോടി രൂപയ്ക്കാണ് ഗൂഗിള്‍ വാട്സ് അപ്പിനെ ഏറ്റെടുക്കാനൊരുങ്ങുന്നത്.

ഫേസ് ബുക്ക് ഇന്‍സ്റ്റാഗ്രാം ഏറ്റെടുത്തതിന് സമാനമായാണ് ഗൂഗിള്‍ ഇപ്പോള്‍  മെസേജിങ് ഫ്ലാറ്റ് ഫോമായ വാട്സ്അപ്പ് ഏറ്റെടുക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ വാട്സ്ആപ് തയ്യാറായിട്ടില്ല.

പണം ചിലവഴിക്കാതെ മൊബൈലുകള്‍ തമ്മില്‍ എസ്എംഎസുകള്‍ക്ക് കൈമാറുന്നതിനുള്ള ആപ്ലിക്കേഷനാണ് വാട്സ്ആപ്. ഐഫോണ്‍ , ബ്ലാക്ബറി, ആന്‍ഡ്രോയിഡ്, വിഡോസ് ഫോണുകള്‍ നോക്കിയ എന്നീ ഫോണുകളിലാണ് ഈ സൌകര്യം ലഭ്യമാകുന്നത്. ഇമെയില്‍ അയക്കാനും വെബ് ബ്രൌസ് ചെയ്യാനും ഉപയോഗിക്കുന്നതിന് സമാനമായ ഡാറ്റാ പ്ലാനിലാണ് വാട്സ്ആപ് പ്രവര്‍ത്തിക്കുന്നത്.

അതുകൊണ്ടുതന്നെ മെസേജുകള്‍ അയക്കാനായി  പ്രത്യേകം പണം നല്‍കേണ്ട ആവശ്യം വരുന്നില്ല.  ഇതിനെല്ലാം പുറമേ വാട്സ്ആപ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടാക്കുവാനും അതുവഴി അണ്‍ലിമിറ്റഡ് ഇമേജ്, വീഡിയോ, ഓഡിയോ മീഡിയാ മെസേജുകളും അയക്കാനും ഓപ്ഷനുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഫേസ് ബുക്ക് വാട്സ് ആപ്സ് ഏറ്റെടുക്കാന്‍ താത്പര്യം കാട്ടിയിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ നടന്നില്ല.

ഒരു മണിക്കൂറില്‍ വാട്സ്ആപ്പ് മെസേജിങ് വഴി 41,666,667  മെസേജുകളും ഒരു മിനുട്ടില്‍ 694,444 മെസേജുകളും ഒരു സെക്കന്‍റില്‍ 11,574 മെസേജുകളും അയക്കപ്പെടുന്നുണ്ട്. വാട്സ് ആപ്പ് ബ്ലോഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  ഈ കണക്കുകളാണ് ഗൂഗിളിനെ വാട്സ്ആപ്പിന് മുകളില്‍ കണ്ണ് വെയ്ക്കാന്‍ പ്രരിപ്പിച്ചതെന്നാണ് ടെക് ലോകത്തെ സംസാരം.

DONT MISS
Top