ലോകാരോഗ്യ ദിനം – ഉയര്‌ന്ന രക്തസമ്മര്‍ദ്ദം ഈ വര്‍ഷത്തെ വിഷയം

healthലോകാരോഗ്യ സംഘടന നിലവില്‍ വന്നതിന്റെ സ്മരണാര്‍ത്ഥം ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നതാണ്  ഈ വര്‍ഷത്തെ മുഖ്യവിഷയം.

ലോകത്താകമാനം രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം രക്തസമ്മര്‍ദ്ദത്തിനെതിരെയുള്ള മുദ്രാവാക്യമുയര്‍ത്തി  ലോകാരോഗ്യദിനം ആചരിക്കുന്നത്. വികസിത സമൂഹത്തിലും വികസ്വരസമൂഹത്തിലും രക്തസമ്മര്ദംക്ക പ്രധാനവില്ലനായി മാറിക്കറിഞ്ഞു. ലോകത്ത് മൂന്നിലൊരാള്‍ രക്തസമ്മര്‍ദ്ദം മൂലമുള്ള രോഗങ്ങള്‍ക്കടിപ്പെടുന്നതായും എന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലും രക്തസമ്മര്‍ദ്ദം മൂലമുള്ള രോഗങ്ങള്‍ വ്യാപകമായതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ 42 ശതമാനം പുരുഷന്മാര്‍ക്കും 38 ശതമാനം സ്ത്രീകള്‍ക്കും രക്തസമ്മര്‍ദ്ദമുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ മേഖലയിലും മത്സരത്തിന്റെ അന്തരീക്ഷം കൂടിയതും വ്യായാമമില്ലായ്മയുമാണ് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമായതായി ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്.

ചെറുപ്പത്തിലെ ഉളള വ്യായാമം രക്തസമ്മര്‍ദ്ദം അകറ്റുന്നതിന് ഗുണം ചെയ്യുമെന്ന്  ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം രക്തസമ്മര്‍ദ്ദത്തിന്റെ മറവില്‍ സ്വകാര്യ ആശുപത്രികളുടെ അടക്കമുള്ള ചൂഷണത്തിന് അടിപ്പെടാതെ വേണ്ടരീതിയിലുള്ള ചികിത്സ നേടാന്‍ രോഗികള്‍ തയാറാകണമെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

DONT MISS
Top