അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതില്‍ വീഴ്ച്ചപറ്റിയെന്ന് സുപ്രീം കോടതി

desk-33ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയ എട്ടുപേരുടെ  വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. നാല്  ആഴ്ചത്തേക്കാണ് ശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തത്. അഫ്സല്‍ ഗുരുവിന്റെ കേസില്‍ സംഭവിച്ചതുപോലുള്ള വീഴ്ച വധശിക്ഷ നടപ്പിലാക്കുമ്പോള്‍ സംഭവിക്കരുതെന്ന് ബെഞ്ച് നിരീക്ഷിച്ചു.

വധശിക്ഷ നടപ്പിലാക്കിയതിന് ശേഷമാണ് അക്കാര്യം അഫ്സല്‍ ഗുരുവിന്റെ ബന്ധുക്കള്‍ അറിഞ്ഞത്. ഇത് തെറ്റായ നടപടിയാണ്. കുറ്റവാളിയെ സന്ദര്‍ശിക്കാനുള്ള ബന്ധുക്കളുടെ അവസരം നിഷേധിക്കപ്പെട്ടതായും ബെഞ്ച് നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ പി സദാശിവം, എം വൈ ഇക്ബാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്റ്റേ ചെയ്തത്. ‘പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രറ്റിക് റൈറ്റ്സ് ‘ എന്ന മനുഷ്യാവകാശ സംഘടന നല്‍കിയ ഹര്‍ജിയില്‍  കഴിഞ്ഞ ദിവസം ജസ്റ്റിസ് സദാശിവത്തിന്റെ വസതിയില്‍ വെച്ച് വാദം കേട്ടശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള കാലതാമസം ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. ജയിലില്‍ കഴിയുന്ന സോണിയ, ഗുര്‍മീദ് സിങ്ങ്, പ്രവീണ്‍ കുമാര്‍, സുന്ദര്‍ സിങ്, ജാഫര്‍ അലി, സുരേഷ്, രാംജി എന്നിവരുടെ വധശിക്ഷയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

DONT MISS
Top