മനുഷ്യനു മരണമില്ലാതാകുന്നു: 2045 ഓടു കൂടി സൈബോര്‍ഗ് യുഗത്തിനു തുടക്കം

handമനുഷ്യനു മരണമില്ലാതാകുന്ന കാലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? എങ്കില്‍ ഇതാ അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. മനുഷ്യനെ യന്ത്രവുമായി സമാകലനം ചെയ്ത്  മരണത്തെ മറികടക്കുന്നതിനായി സൈബോര്ഗുകളെ നിര്‍മ്മിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് റഷ്യയിലെ ഒരു കോടീശ്വരന്‍. …. .ഇപ്പോള്‍ സൈബര്‍ യുഗമാണെങ്കില്‍ ഇനി വരുന്നത് സൈബോര്‍ഗ് യുഗമാണ്.

ദിമിത്രി ഇസ്ക്കോവ് എന്ന 38 കാരനാണ് പുതിയ ദൌത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. 2011 ലാണ് ഇസ്ക്കോവ് പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. 2045 ഓടു കൂടി സൈബോര്‍ഗ് യുഗം തുടങ്ങാനാകുമെന്നാണ് ഇസ്കോവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഒരുപാട് ശാസ്ത്രഞ്ജരുമായി ചര്ച്ചകളും നടത്തിവരികയാണ് ഇസ്ക്കോവ്. 

ഇനി സൈബോര്‍ഗ് എന്താണെന്ന് മനസ്സിലാക്കാം. മാംസവും രക്തവും സ്റ്റീലും കന്പികളുമൊക്കെ ചേര്‍ന്ന് പാതി മനുഷ്യനും പാതി യന്ത്രവുമായ മനുഷ്യനെയാണ് സൈബോര്‍ഗ് എന്നു വിളിക്കുന്നത്. ഹോളിവുഡ് സിനിമകളിലെല്ലാം സ്ഥിരമായി ഇത്തരം സൈബോര്‍ഗുകളെ സൃഷ്ടിക്കാറുണ്ട്. പ്രശസ്ത സംവിധായകന്‍ ജെയിംസ് കാമറൂണ് സംവിധാനം ചെയ്ത ദ ടെര്‍മിനേറ്റര്‍ എന്ന ചിത്രം ഇതിനുദാഹരണമാണ്. അര്‍ണോള്‍ഡ് ഷ്വാസ്സൈനൈഗറാണ് സൈബോര്‍ഗായി  എത്തുന്നത്. മനുഷ്യ ശരീരത്തില് ഘടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങളുടെ സഹായത്തോടെയാണ് സൈബോര്‍ഗ് ജീവിക്കുന്നത്. സാധാരണ നിലയില്‍ മനുഷ്യന് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സൈബോര്‍ഗുകള്‍ക്ക് ചെയ്യാന്‍ കഴിയും. മനുഷ്ന്യന്റെ തലച്ചോറില്‍ ഘടിപ്പിക്കുന്ന ചിപ്പുകള്‍ ചിന്തകളെയും മറ്റ് പ്രവര്‍ത്തികളെയും ഏകോപിപ്പിക്കും.

മനുഷ്യന്റെ മനസ്സിനെ ഒരു യന്ത്രവുമായി യോജിപ്പിച്ച് പ്രവര്ത്തിപ്പിക്കുവാനാണ് ദിമിത്രി ഇസ്ക്കോവ് പദ്ധതിയിടുന്നത്. യന്ത്ര മനുഷ്യരല്ല മനുഷ്യ യന്ത്രങ്ങളാണ് സൈബോര്‍ഗുകള്‍.  .എന്നാല്‍ ആദ്യഘട്ടത്തില്‍ ഭൌതികമായ ഒരു രൂപം

സൈബോര്‍ഗിന് ഉണ്ടാവില്ല. മാത്രവുമല്ല പ്രകാശം സഞ്ചരിക്കുന്ന വേഗതയില്‍ സൈബോര്‍ഗിനു സഞ്ചരിക്കാന് കഴിയുമെന്നും ഇസ്കോവ് അവകാശപ്പെടുന്നു. വേണമെങ്കില്‍ ബഹിരാകാശത്തേക്ക് വരെ നിഷ്പ്രയാസം ഈ നിര്‍ദ്ദിഷ്ട
സൈബോര്ഗിനു സഞ്ചരിക്കാന് കഴിയുമെന്നും ഇസ്കോവ് പറയുന്നു.

ആദ്യ ഘട്ടത്തില്‍ അവതാര് എ എന്ന റോബോട്ടിനെയാണ് നിര്‍മ്മിക്കുന്നത്. മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയുന്ന റോബോട്ടായിരിക്കും ഇത്. 2020 ഓടു കൂടി ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകും.  പിന്നീട് അവതാര്‍ ബി എന്ന
സൈബോര്‍ഗിനെ സൃഷ്ടിക്കും. മരിച്ചുകഴിഞ്ഞ മനുഷ്യന്റെ മസ്തിഷ്കം കൃത്രിമ ശരീരത്തില്‍ വെച്ചുപിടിപ്പിക്കുന്ന മനുഷ്യയന്ത്രങ്ങളാണ് അവതാര്‍ ബി. ഇത് 2025 ല് സാധ്യമാകും.

മനുഷ്യന്റെ എല്ലാവിധ സവിശേഷതകളും അടങ്ങിയ അവതാര് സി യെ നിര്‍മ്മിക്കുന്നതാണ് അടുത്ത ഘട്ടം. ഇന്റര്നെറ്റിന് സമാനമായ സാങ്കേതികവിദ്യയാണ് അവതാര്‍ സീരീസുകളില്‍ ഉപയോഗിക്കുക. 2045 ഓടു കൂടി
സൈബോര്‍ഗിന്റെ പൂര്‍ണ രൂപം സൃഷ്ടിക്കും. പദ്ധതിയുടെ ഭാഗമായി ശാസ്ത്രഞ്ജരെ റിക്രൂട്ട് ചെയ്യുന്ന തിരക്കിലാണ് ഇസ്ക്കോവ്. മാത്രവുമല്ല സൈബോര്‍ഗ് യുഗത്തിന് പിന്തുണ ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി
മൂണിന് കത്തയച്ചിരിക്കുകയാണ് ദിമിത്രി ഇസ്ക്കോവ്.

DONT MISS
Top