ഇമ്മാനുവലിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തു

IMMANUELകൊച്ചി:മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇമ്മാനുവലിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. വിഷുവിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. നടി സുകുമാരി അന്തരിച്ചതിനെ തുടര്‍ന്ന് ആഘോഷങ്ങളൊഴിവാക്കി തികച്ചും ലളിതമായ രീതിയിലാണ് ഓഡിയോ സിഡി പ്രകാശനം ചെയ്തത്. സംവിധായകന്‍ ജോഷി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിനു നല്‍കിയാണ് സിഡി പ്രകാശനം ചെയ്തത്.

മാതൃഭൂമി മ്യൂസിക്‌സും ടെക്‌സോണും ചേര്‍ന്നാണ് സിഡി പുറത്തിറക്കുന്നത്. മമ്മൂട്ടി, ലാല്‍ ജോസ്, നിര്‍മ്മാതാവ് എസ് ജോര്‍ജ്, പി ബാലചന്ദ്രന്‍, രമേഷ് പിഷാരടി, ദേവി അജിത് തുടങ്ങിയ അഭിനേതാക്കളും സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസഫ് എന്നിവര്‍ പങ്കെടുത്തു.

നവാഗതനായ എ.സി വിജീഷ് ഇമ്മാനുവലിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നു. സാധാരണക്കാരന്റെ ജീവിതമാണ് ഇമ്മാനുവലിലൂടെ ലാല്‍ ജോസ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഡയമണ്ട് നെക്‌ലേസിനു ശേഷം ഫഹദ് ഫാസില്‍ ഈ ലാല്‍ ജോസ് ചിത്രത്തില്‍ പ്രധാനത്തെ അവതരിപ്പിക്കുന്നു.

DONT MISS
Top