ടെസ്റ്റ് റാങ്കിംഗില്‍ ചേതേശ്വര്‍ പൂജാര ഏഴാമത്

Cheteshwar-Pujaraഅന്താരാഷ്ട്ര ടെസ്റ്റ് റാങ്കിംഗില്‍ ചേതേശ്വര്‍ പൂജാരക്ക് മുന്നേറ്റം. കരിയറില്‍ ആദ്യമായി ആദ്യ പത്തിനുള്ളിലെത്തിയ പൂജാര ഏഴാം സ്ഥാനത്താണ്. അഞ്ച് സ്ഥാനങ്ങളാണ് പൂജാര മെച്ചപ്പെടുത്തിയ പൂജാരക്ക് 777 പോയിന്റാണുള്ളത്. ബൗളര്‍മാരില്‍ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയുമാണ് നേട്ടമുണ്ടാക്കിയത്.

രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന ആര്‍.അശ്വിന്‍ ആറാം സ്ഥാനത്തെത്തി. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രവീന്ദ്ര ജഡേജ ഇപ്പോള്‍ 27ാമതാണ്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണും ഇന്ത്യന്‍ പര്യടനത്തോടെ നേട്ടമുണ്ടാക്കി. എട്ട് സ്ഥാനങ്ങള്‍ മുന്നേറിയ ലിയോണ്‍ 21ആം സ്ഥാനത്താണ്.

DONT MISS
Top