അകം പ്രദര്‍ശനത്തിനൊരുങ്ങി; ഫഹദ് ഫാസില്‍ നായകന്‍

akamഫഹദ് ഫാസില്‍ നായകനായ അകം പ്രദര്‍ശനത്തിനൊരുങ്ങി. ശാലിനി  ഉഷ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുമോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ചലച്ചിത്രമേളകളില്‍ അകം പ്രദര്‍ശിപ്പിച്ചിരുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനി, രാഗിണി എന്നീ കഥാപാത്രങ്ങളായാണ് ഫഹദും അനുമോളും സിനിമയില്‍ എത്തുന്നത്. ശ്രീനിയുടെയും ഭാര്യ രാഗിണിയുടെയും ജീവിത കഥയാണ് അകം ആവിഷ്‌കരിച്ചിരിക്കുന്നത്. ഭാര്യ മനുഷ്യസ്ത്രീയാണോയെന്ന് സംശയിക്കുന്ന ശ്രീനിയുടെ ചിന്തകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഫഹദ് ഫാസിലിനെ തേടിയെത്തിയിരുന്നു. സിനിമ അടുത്തമാസം പ്രദര്‍ശനത്തിനെത്തും.

DONT MISS
Top