മൂക്കുത്തി അമ്മന്‍ ദീപാവലിയ്ക്ക്; എത്തുന്നത് ഈ ഒടിടി പ്ലാറ്റ് ഫോമില്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന മുക്കുത്തി അമ്മന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തും എന്നാണ് സംവിധായകന്‍ ആര്‍ ജെ ബാലാജി പ്രസ് മീറ്റില്‍ പറഞ്ഞത്. ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര ചിത്രത്തിലെത്തുക.

ഭക്തിചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്കായി താരം മത്സ്യമാംസാദികള്‍ ഉപേക്ഷിരുന്നു. ലോക്ക്ഡൗണിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ്. ചിത്രത്തില്‍ ആര്‍ജെ ബാലാജിയും നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്.
ഉര്‍വ്വശി, സ്മൃതി വെങ്കട്ട്, അജയ് ഗോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇഷാരി ഗണേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.