നയന്‍താര വീണ്ടും മലയാളത്തിലേക്ക്; ‘നിഴലി’ല്‍ കുഞ്ചാക്കോ ബോബനൊപ്പം

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളസിനിമയില്‍ നായികയായെത്തുന്നു. സംസ്ഥാന അവാര്‍ഡ് ജോതാവായ എഡിറ്റര്‍ അപ്പു എന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും മലയാളത്തിലെത്തുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ത്രില്ലര്‍ ചിത്രമായ ‘നിഴലി’ല്‍ ചാക്കോച്ചന്റെ നായികയായാണ് നയന്‍താരയെത്തുന്നത്.

Unveiling the first look title poster of #Nizhal starring Kunchacko Boban and Nayanthara! Directorial debut of Appu N…

Fahadh Faasil द्वारा इस दिन पोस्ट की गई शनिवार, 17 अक्तूबर 2020

കുഞ്ചാക്കോ ബോബന്‍- നയന്‍താര ജോഡി മുഴുനീള നായികാ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും നിഴല്‍. എസ് സഞ്ജീവ് തിരക്കഥയൊരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേശ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ദീവക് ഡി മേനോനാണ്. സംഘീതം സൂരജ് എസ് കുറുപ്പ്. സംവിധായകന്‍ അപ്പു എന്‍ ഭട്ടതിരിയും അരുണ്‍ ലാലും ചേര്‍ന്നാണ് എഡിറ്റിംഗ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍ എന്നിവരാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നാരായണ ഭട്ടതിരിയാണ്.

Latest News