Cow Politics

പശുവിനെ ‘വിശുദ്ധമാതാവാ’ക്കുന്നു; മധ്യപ്രദേശ് സര്‍ക്കാരിന്റെ പശുവിനെക്കുറിച്ചുള്ള മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങളിങ്ങനെ

പശുവിനെ ‘വിശുദ്ധമാതാവ്’ എന്ന ബ്രാന്‍ഡാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പശുവിനെ വിശുദ്ധ മാതാവാക്കുന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഇന്ധനമായും ജൈവവളമായും ചാണകവരളി ഉപയോഗിക്കുക, പശുമൂത്രം കീടനാശിനിയായും മരുന്നായും ഉപയോഗിക്കുക, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പശുവിന്റെ പാല്‍ ഉപയോഗിക്കുക എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ പശുവിന്റെ എല്ലാ ഗുണങ്ങളും ഉപയോഗസാധ്യമാക്കാനുള്ള തീരുമാനങ്ങളാണ് യോഗമെടുത്തിരിക്കുന്നത്.

സ്വാശ്രയ സംഘങ്ങള്‍ വഴി 2,000 കന്നുകാലി അഭയകേന്ദ്രങ്ങള്‍ തുറക്കുക, പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ‘പശു നികുതി’ ഏര്‍പ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളും യോഗത്തിലുണ്ടായിട്ടുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, കൃഷിക്കാര്‍, പരിസ്ഥിതി എന്നിവ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ള പശുവിനെ ”വിശുദ്ധ മാതാവ്” എന്ന ബ്രാന്‍ഡാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, വനം മന്ത്രി വിജയ് ഷാ, കൃഷി മന്ത്രി കമല്‍ പട്ടേല്‍, ഗ്രാമവികസന മന്ത്രി മഹേന്ദ്ര സിംഗ് സിസോധിയ, മൃഗസംരക്ഷണ മന്ത്രി പ്രേം സിംഗ് പട്ടേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പശുവിന്റെയും അതിന്റെ ഉപോല്‍പ്പന്നങ്ങളുടെയും ഗുണങ്ങള്‍ ചര്‍ച്ചചെയ്തായിരുന്നു തീരുമാനങ്ങള്‍.

‘പരിസ്ഥിതി സംരക്ഷണത്തിന് പശുവിന്റെ സംരക്ഷണം പ്രധാനമാണ്. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പശുവിന്റെ പാല്‍ ഉപയോഗിക്കും. പരിസ്ഥിതി സംരക്ഷിക്കുന്നതിന് രാസവളത്തിന് പകരമായി ചാണകം ഉപയോഗിക്കും. പശുമൂത്രം കീടനിയന്ത്രണത്തിനും മരുന്നായും ഉപയോഗിക്കും’, ചൗഹാന്‍ പറഞ്ഞു.

उज्जैन के शासकीय धन्वंतरि आयुर्वेदिक कॉलेज के बनाए स्टॉल से आरोग्य कषाय काढ़ा पीते हुए मुख्यमंत्री शिवराजसिंह चौहान ।

ചാണകവരളി, ജൈവവളം, കീടനാശിനി, പാല്‍പ്പൊടി എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ഉല്‍പാദന യൂണിറ്റുകള്‍ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയില്‍ ആരംഭിക്കുന്ന സംസ്ഥാനത്ത് ആരംഭിക്കും. അതിനായി 4000 പശു അഭയകേന്ദ്രങ്ങള്‍ തുറക്കും. സ്വാശ്രയ സംഘങ്ങളായിരിക്കും ഈ അഭയകേന്ദ്രങ്ങള്‍ നടത്തുന്നത്. പശു അഭയകേന്ദ്രങ്ങളിലൂടെ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും യോഗത്തില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ഉദ്യോസ്ഥന്‍ പറഞ്ഞു. 180,000 പശുക്കള്‍ക്കായി മധ്യപ്രദേശില്‍ ഇതിനകം 1,300 പശു അഭയകേന്ദ്രങ്ങളുണ്ട്.

गोपाष्टमी के मौके पर मुख्यमंत्री शिवराज सिंह चौहान ने आगर के गो अभयारण्य में पूजा की।

അഗര്‍ മാല്‍വ ജില്ലയിലെ ഇന്ത്യയിലെ ആദ്യത്തെ പശു സങ്കേതം പശു ഗവേഷണ സ്ഥാപനമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പശു നികുതി ചുമത്തുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായും എന്നാല്‍ അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് പ്രേം സിംഗ് പട്ടേല്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം ചൗഹാന്‍ പശു സങ്കേതം സന്ദര്‍ശിക്കുകയും ഗോപഷ്ടമി ദിനത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

Latest News