ബോളിവുഡ് ‘ഹോട്ട് സ്പോട്ടായി’ മാലിദ്വീപ്; വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സൂപ്പര്‍ താരങ്ങള്‍

പുതിയ മുംബൈയെന്നാണ് ബോളിവുഡ് താരങ്ങളുടെ പ്രിയ വെക്കേഷന്‍ സ്പോട്ടായ മാലിദ്വീപിന് ലഭിച്ചിരിക്കുന്ന വിശേഷണം. ഏറെ ആരാധകരുള്ള ദിഷ പട്ടാണി, താര സുതാറിയ, നേഹ ദുപിയ, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരെല്ലാം ദ്വീപിലെ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് മാലിദ്വീപിനോടുള്ള ബോളിവുഡ് പ്രണയവും വാര്‍ത്തയാവുന്നത്.

കരീന കപൂര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ ഇഷ്ട വെക്കേഷന്‍ സ്പോട്ടുകളിലൊന്നാണ് മാലിദ്വീപ്. ലക്ഷ്വറി റിസോര്‍ട്ടുകളും മനോഹരമായ ബീച്ചുകളുമാണ് ദ്വീപിനെ ബോളിവുഡിന്റെ പ്രിയ സ്ഥലമാക്കി മാറ്റിയിരിക്കുന്നത്. ബോളിവുഡിന്റെ മാലിദ്വീപ് പ്രണയം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.

Latest News